തിരുവനന്തപുരം ∙ ജില്ലാ പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകളുടെയും കോർപറേഷനുകളിലെ സംവരണ വാർഡുകളുടെയും നറുക്കെടുപ്പ് ഇന്നു പൂർത്തിയാകുന്നതോടെ തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം പ്രതീക്ഷിച്ച് കേരളം. കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളുടെ നറുക്കെടുപ്പാണു നടക്കുക. 25ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാകും.
- Also Read ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: മോദിയും ഷായും കൂടി 35 റാലിക്ക്
അടുത്ത മാസം ആദ്യവാരം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണു സൂചന. നവംബർ, ഡിസംബർ മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നു നേരത്തേ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സൂചിപ്പിച്ചിരുന്നു. ഡിസംബർ 20നു മുൻപാണു പുതിയ ഭരണസമിതി തദ്ദേശ സ്ഥാപനങ്ങളിൽ ചുമതലയേൽക്കേണ്ടത്.
- Also Read ബിഹാറിൽ കോൺഗ്രസിനെ ചതിച്ചത് ജാർഖണ്ഡ്? അന്ന് ഭരിച്ചത് അവരെ പേടിച്ച്! യാത്ര തടഞ്ഞ ലാലുവിന് നേട്ടം, തുണച്ചത് എം– വൈ; ഇനി പ്രതീക്ഷ ‘മോസ്കോ’!
വോട്ടെടുപ്പിനു മുൻപ്, ഒരുവട്ടം കൂടി വോട്ടർപട്ടിക പുതുക്കാൻ സാധ്യതയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ക്ഷേമപെൻഷൻ വർധനയടക്കമുള്ള ആനുകൂല്യ വർധന സർക്കാർ പ്രഖ്യാപിച്ചേക്കും. പെൻഷൻ 1,600ൽ നിന്ന് 1,800 മുതൽ 2,000 രൂപ വരെയാക്കി വർധിപ്പിക്കാനാണ് ആലോചന. English Summary:
Kerala local body election date announcement is expected soon as reservation draws are finalized. The final voter list will be published on the 25th, completing pre-election procedures. The election is likely to be announced in early next month and the government may also announce welfare pension increases before the election. |