search
 Forgot password?
 Register now
search

തൃപ്പാളൂർ ശിവക്ഷേത്രത്തിലേക്ക് തൂക്കുപാലം തുറന്നു; മണിക്കൂറുകൾക്കകം പാലത്തിന്റെ കൈവരികൾ തകർന്നു

LHC0088 2025-10-28 09:42:53 views 1056
  

  



ആലത്തൂർ∙ ഗായത്രിപ്പുഴയ്ക്കു കുറുകെ തേനാരി പറമ്പിൽ നിന്നു തൃപ്പാളൂർ ശിവക്ഷേത്രത്തിലേക്കു നിർമിച്ച തൂക്കുപാലവും അനുബന്ധ സംവിധാനങ്ങളും കെ.രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. കെ.ഡി.പ്രസേനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ രജനി ബാബു, ഡിടിപിസി പ്രതിനിധി ടി.എം.ശശി, എരിമയൂർ പഞ്ചായത്ത് അധ്യക്ഷൻ എ.പ്രേമകുമാർ, ഉപാധ്യക്ഷ ബിന്ദു ശിവകുമാർ, ആലത്തൂർ പഞ്ചായത്ത് ഉപാധ്യക്ഷൻ ചന്ദ്രൻ പരുവക്കൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.വി.കുട്ടിക്കൃഷ്ണൻ, മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ വേണുഗോപാൽ, പാലക്കാട് ഏരിയ ചെയർമാൻ ദണ്ഡപാണി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എൻ.രാജ്കുമാർ, കെ.അൻഷിഫ്, പി.എം.മഞ്ജുള, സിൽക്ക് ഡിജിഎം അബ്ദുൽ കരീം, രാമസ്വാമി, വി.എ.ബാബു, കെ.ജിതേഷ് എന്നിവർ പ്രസംഗിച്ചു.   തൃപ്പാളൂർ ശിവക്ഷേത്രത്തിലേക്കുള്ള തൂക്കുപാലത്തിന്റെ കൈവരികൾ തകർന്ന നിലയിൽ.

കെ.ഡി.പ്രസേനൻ എംഎൽഎയുടെ  നിർദേശാനുസരണം ബജറ്റ് വിഹിതമായ 5 കോടി രൂപ ഉപയോഗിച്ചാണു തൂക്കുപാലവും അനുബന്ധ സൗകര്യങ്ങളും സജ്ജമാക്കിയത്. മിനി മാസ്റ്റ് ലൈറ്റുകൾ, കുളിക്കടവ്, ഓപ്പ‍ൺ സ്റ്റേജ്, കുട്ടികളുടെ കളിസ്ഥലം, കോഫി ഷോപ്പ്, ശുചിമുറി ബ്ലോക്ക് എന്നിവ ഉൾപ്പെടുന്ന ടേക്ക് എ ബ്രേക്ക് സംവിധാനവും പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.

പാലത്തിന്റെ കൈവരികൾ തകർന്നു
ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കകം തൂക്കുപാലത്തിന്റെ കൈവരികൾ തകർന്നതായി പരാതി. ഇന്നലെ ഉദ്ഘാടനം ചെയ്ത പാലത്തിലൂടെ ഒരേസമയം 250 പേരോളം കടന്നു പോയി. നൂറു പേരാണു പരിധി. ഇന്നുതന്നെ പ്രശ്നം പരിഹരിക്കുമെന്നും എൻജിനീയറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എരിമയൂർ പഞ്ചായത്ത് അധ്യക്ഷൻ എ.പ്രേമകുമാർ പറഞ്ഞു. പാലത്തിലൂടെ സഞ്ചരിക്കുന്നതിനു കുഴപ്പമില്ലെന്നും കൈവരികളിൽ രണ്ടിടത്തു വെൽഡിങ് വിട്ടു പോയത് ഇന്നുതന്നെ നന്നാക്കുമെന്നും അധ്യക്ഷൻ പറഞ്ഞു. സാങ്കേതികമായ പിഴവുകളുണ്ടെങ്കിൽ ഉടൻ പരിഹരിക്കും.

കോൺഗ്രസ് പ്രതിഷേധിച്ചു
ഉദ്ഘാടനം ചെയ്തു മണിക്കൂറുകൾക്കകം കൈവരികൾ തകർന്നതിൽ കുനിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. English Summary:
Alathur hanging bridge over Gayatri River inaugurated but faced damage shortly after. The bridge, connecting Thenari Parambu to Thripaloor Shiva Temple, experienced railing damage due to overcrowding. Repairs are underway to address the issue and ensure public safety.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com