cy520520 • 2025-10-28 09:43:44 • views 598
ആലപ്പുഴ ∙ ദേവസ്വം ബോർഡുകൾ പിരിച്ചുവിടണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങരയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. എല്ലാ ദേവസ്വം ബോർഡുകളിലും അഴിമതി നടക്കുന്നുണ്ട്. ഈ അഴിമതികൾ ഒഴിവാക്കുന്നതിനായി ദേവസ്വം ബോർഡുകൾ പിരിച്ചുവിട്ട് ഐഎഎസ് ഉദ്യോഗസ്ഥനെ ദേവസ്വം ബോർഡുകളുടെ ചുമതല ഏൽപ്പിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
- Also Read ‘പോറ്റിയുടെ കയ്യിലല്ല പാളികള്‍ കൊടുത്തുവിട്ടത്, അയാളെ സഹായിക്കുന്ന ഒരു ഉത്തരവും ഇറക്കിയിട്ടില്ല; കോടതി പരാമർശം ദൗർഭാഗ്യകരം’
ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമാണ്. ശബരിമലയിലെ സ്വർണമോഷണം സർക്കാരിനെതിരെ തിരിച്ചുവിടുന്നതും രാഷ്ട്രീയപ്രേരിതമായ കാരണങ്ങളാണ്. പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കണം. സിപിഐയുടെ എതിർപ്പ് മാറിക്കൊള്ളും. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞാൽ മിണ്ടാതിരിക്കുന്ന പാർട്ടിയാണ് സിപിഐ എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
- Also Read ശബരിമല ദർശനം പൂർത്തിയാക്കി രാഷ്ട്രപതി; തിരുവനന്തപുരത്തേക്ക് തിരിച്ചു
കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരം ആണെങ്കിൽ കാലത്തിനതീതമായി നമ്മളും മാറണം. വാരിക്കുന്തത്തിന്റെ കാലം മാറി. കാവിവൽക്കരണമെന്ന് പറയുമ്പോഴും കാവിവൽക്കരണം എവിടെ വരെ എത്തിയെന്ന് നമ്മൾ ചിന്തിക്കേണ്ട കാലമെത്തിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. English Summary:
Vellapally Natesan: Vellapally Natesan demands dissolution of Devaswom Boards due to alleged corruption. He proposes appointing an IAS officer to oversee Devaswom Board affairs and addresses political allegations surrounding the Sabarimala gold theft and the implementation of the PM Shri Scheme in Kerala. |
|