deltin33 • 2025-10-28 09:45:49 • views 1236
തൃശൂർ∙ കുന്നംകുളത്തിന് സമീപം എരുമപ്പെട്ടിയിൽ കുപ്പിയുടെ മൂടി തൊണ്ടയിൽ കുടുങ്ങി 4 വയസ്സുകാരന് ദാരുണാന്ത്യം. എരുമപ്പെട്ടി വെള്ളറക്കാട് ആദൂർ സ്വദേശി കണ്ടേരി വളപ്പിൽ ഉമ്മർ-മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ കുപ്പിയുടെ മൂടി തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
- Also Read ഡയാലിസിസിനു പോയ യുവാവ് ഉയരപ്പാത നിർമാണ സ്ഥലത്ത് കുരുക്കിൽപെട്ട് കുഴഞ്ഞു വീണ് മരിച്ചു
കുട്ടി ശ്വാസം കിട്ടാതെ പിടിയുന്നതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് വീട്ടുകാർ തൊണ്ടയിൽ മൂടി കുടുങ്ങിയത് കണ്ടത്. ഉടൻ തന്നെ കുട്ടിയെ പന്നിത്തടത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എരുമപ്പെട്ടി പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റും. English Summary:
Child Dies in Choking Incident: A four-year-old child in Kerala tragically died after choking on a bottle cap while eating. |
|