search
 Forgot password?
 Register now
search

സംസ്കൃതം അറിയാത്ത മുൻ എസ്എഫ്ഐ നേതാവിന് പിഎച്ച്ഡി ശുപാർശ; തടയണമെന്ന് ഡീൻ: വ്യക്തി വിരോധമെന്ന് വിദ്യാർഥി

cy520520 2025-10-29 08:23:12 views 1240
  



തിരുവനന്തപുരം∙ സംസ്കൃത ഭാഷയിൽ പ്രാവീണ്യമില്ലാത്ത മുൻ എസ്എഫ്ഐ നേതാവിന് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകാൻ കേരള സർവകലാശാലയിൽ ശുപാർശ. നവംബർ ഒന്നിന് ചേരുന്ന സിൻഡിക്കറ്റ് യോഗം ശുപാർശ പരിഗണിക്കും. എന്നാൽ ഭാഷയറിയാത്ത വിദ്യാർഥിക്കു  സംസ്കൃതത്തിൽ പിഎച്ച്ഡി നൽകാനുള്ള ശുപാർശ തടയണമെന്ന് ആവശ്യപ്പെട്ട് കേരള സർവകലാശാല ഓറിയന്റൽ ഭാഷ ഡീനും സംസ്കൃത വകുപ്പ് മേധാവിയുമായ ഡോ.സി.എൻ.വിജയകുമാരി വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മല്ലിനു കത്ത് നൽകി.  

  • Also Read ജെഎൻയു യൂണിയൻ തിര‍ഞ്ഞെടുപ്പ്: എസ്എഫ്ഐയെ നയിക്കാൻ ഇരിങ്ങാലക്കുടക്കാരി ഗോപിക   


പിഎച്ച്ഡി ബിരുദം നൽകുന്നതിന് മുന്നോടിയായി ഈ മാസം 15ന് നടന്ന ഓപ്പൺ ഡിഫൻസിലാണ് പിഎച്ച്ഡി നൽകാൻ പ്രബന്ധം മൂല്യനിർണയം നടത്തിയവർ ശുപാർശ ചെയ്തത്. എന്നാൽ പ്രബന്ധം സംബന്ധിച്ച് ഒരു ചോദ്യത്തിനു പോലും വിദ്യാർഥിക്ക് ഇംഗ്ലിഷിലോ സംസ്കൃതത്തിലോ മലയാളത്തിലോ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ലെന്നും ഓൺലൈനായി ചോദ്യം ചോദിച്ചവരെ വിദ്യാർഥി ഫോൺ വഴി പുറത്താക്കിയെന്നും വീണ്ടും ചോദ്യം ഉന്നയിക്കാനുള്ള അവസരം നിഷേധിച്ചെന്നും ചെയ്തെന്നും കത്തിൽ പറയുന്നു. വിദ്യാർഥിക്ക് ഈ വിഷയത്തെ കുറിച്ച് ഒന്നുമറിയില്ലെന്നു ഓൺലൈനിൽ പങ്കെടുത്തവർ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ഡീനിന്റെ കത്തിൽ പറയുന്നു. കൃത്യമായി ഒരു ചോദ്യത്തിനു പോലും മറുപടി നൽകാത്ത വിദ്യാർഥി ഇംഗ്ലിഷിൽ തെറ്റില്ലാതെ പ്രബന്ധം എഴുതിയതിൽ ദുരൂഹതയുണ്ട്. പ്രബന്ധം ഗവേഷണ പ്രബന്ധത്തിന്റെ സ്വഭാവത്തിലുള്ളതല്ലെന്നും ഓപ്പൺ ഡിഫൻസിൽ ഡോക്ടറൽ കമ്മിറ്റി ചെയർപഴ്സൻ എന്ന നിലയിൽ ആദ്യാവസാനം പങ്കെടുത്ത ഡീനിന്റെ കത്തിൽ പറയുന്നു.  

  • Also Read തിരുവനന്തപുരം ലോ കോളജ് വിദ്യാർഥികളെ ക്വട്ടേഷൻ സംഘം ആക്രമിച്ചു; ആക്രമണത്തിന് നേതൃത്വം നൽകിയത് പൂർവവിദ്യാർഥി   


ചട്ടമ്പിസ്വാമികളെ കുറിച്ച് ‘സദ്ഗുരു സർവസ്വം - ഒരു പഠനം’ എന്ന വിഷയത്തെ ആസ്പദമാക്കിയാണു പ്രബന്ധം. പ്രബന്ധത്തിൽ ഏറ്റവും സുപ്രധാനമായ റിസർച് മെത്തഡോളജിയിലും (ഗവേഷണ രീതിശാസ്ത്രം) കണ്ടെത്തലുകളിലുമുള്ള പിഴവുകൾ തിരുത്താതെ പിഎച്ച്ഡി നൽകരുതെന്നും കത്തിലുണ്ട്.  
    

  • ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
      

         
    •   
         
    •   
        
       
  • ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
      

         
    •   
         
    •   
        
       
  • സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വിദ്യാർഥി സംഘടനാ നേതാക്കൾ രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിൽ ബിരുദങ്ങൾ നേടുന്നതായ ആക്ഷേപം വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ സർവകലാശാലയുടെ പരമോന്നതമായ ബിരുദം അവാർഡ് ചെയ്യുന്നതിനു മുൻപ് ഡീൻ ചൂണ്ടിക്കാട്ടിയ പോരായ്മകൾ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി വിസിക്ക് നിവേദനം നൽകി.

അതേസമയം ഡീനിന് തന്നോട് വ്യക്തി വിരോധമാണെന്നും അതിനാലാണ് തനിക്കെതിരെ പരാതി നൽകിയതെന്നും ആരോപിച്ച് വിദ്യാർഥി രംഗത്തെത്തി. ഡീനിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിദ്യാർഥി വ്യക്തമാക്കി. English Summary:
Kerala University PhD Scandal highlights allegations of irregularities in awarding a PhD to an SFI leader lacking Sanskrit proficiency: The university\“s Dean has raised concerns about the student\“s inability to answer questions during the open defense and flaws in the research methodology of the thesis.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com