അഹമ്മദാബാദ്∙ ഹോട്ടലിലെത്തി ഭക്ഷണം കഴിച്ച ശേഷം ബില്ല് കൊടുക്കാതെ മുങ്ങിയവരെ പിടികൂടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രാജസ്ഥാനിലെ മൗണ്ട് അബുവിലാണ് സംഭവം. 10,900 രൂപയുടെ ഭക്ഷണം കഴിച്ച ശേഷം യുവതിയും സംഘവും പണം നൽകാതെ ഹോട്ടലിൽനിന്ന് കടന്നുകളയുകയായിരുന്നു.
- Also Read ഹാർഡ് ഡിസ്ക്കിൽ 15 യുവതികളുടെ വിഡിയോ; സ്വകാര്യ ദൃശ്യം സൂക്ഷിച്ച കാമുകനെ കൊന്ന കേസിൽ ട്വിസ്റ്റ്, രാം കേശ് വില്ലനോ?
അവധി ആഘോഷമാക്കാൻ ഇറങ്ങിത്തിരിച്ചതായിരുന്നു സംഘം. ശുചിമുറിയിലേക്ക് കയറിപ്പോയി തിരികെ ഇറങ്ങിയ ശേഷം ഓരോരുത്തരും കാറിൽ ചെന്നിരുന്നു. പിന്നീട് സ്ഥലത്തു നിന്നു മുങ്ങുകയായിരുന്നു.
This woman ate food worth ₹10,900 in a hotel with her friends on Ambaji Road, Gujarat.
Then she ran away without paying the bill in a luxury car.
With police help, the restaurant manager caught them, and she finally paid the bill.
pic.twitter.com/9HZ7bIEhfr— ︎ ︎venom (@venom1s) October 27, 2025
പണം തരാതെ മുങ്ങിയെന്നറിഞ്ഞതോടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഹോട്ടലുടമയും ജീവനക്കാരനും ഇവരെ പിന്തുടർന്നു. ഗുജറാത്ത് അതിർത്തിക്ക് സമീപത്ത് വച്ച് യുവാക്കളുടെ കാർ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയതോടെയാണ് ട്വിസ്റ്റ് ഉണ്ടായത്. ഹോട്ടലുടമ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി യുവതിയടക്കം 5 പേരെയും അറസ്റ്റ് ചെയ്തു.
- ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
- ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
- സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
MORE PREMIUM STORIES
ബില്ലടയ്ക്കാൻ കൈയിൽ പണമില്ലായിരുന്നുവെന്നും സുഹൃത്തിനെ വിളിച്ച് പണം ട്രാൻസ്ഫർ ചെയ്യാമെന്നും ഇവർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @venom1s എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Hotel bill evasion occurred when a group of people fled a Mount Abu hotel without paying their 10,900-rupee bill. The group was later arrested near the Gujarat border after police were notified and the car they were in was stuck in traffic. |