deltin33 • 2025-10-29 12:21:00 • views 630
കോട്ടയം∙ ചങ്ങനാശേരിയിൽ എംസി റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരുക്ക്. ഇന്ന് പുലർച്ചെ 3.30ഓടെയാണ് അപകടം. ബേപ്പൂരിൽ നിന്ന് മീൻ കയറ്റി വന്ന വാഹനം പെരുമ്പാവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന തടിലോറിയിൽ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ കാബിനിൽ കുടുങ്ങിയ മീൻലോറിയുടെ ഡ്രൈവറെ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.
- Also Read ചവറയിൽ നാലര വയസുകാരൻ വെള്ളക്കെട്ടിൽ വീണു മരിച്ചു; അപകടം സ്കൂളിൽ നിന്നു മടങ്ങിയെത്തിയതിനു പിന്നാലെ
ഇടിയുടെ ആഘാതത്തിൽ തടിലോറിയുടെ ഡീസൽ ടാങ്കിൽ തീപടർന്നു. തീപടർന്നെങ്കിലും റോഡ് മഴ പെയ്ത് നനഞ്ഞ് കിടന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തെ തുടർന്ന് എംസി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. English Summary:
Vehicle Accident on MC Road Changanassery: A vehicle collision on MC Road in Changanassery, Kottayam, resulted in one injury. The accident involved a fish-laden vehicle and a timber lorry, causing a fire that was quickly contained due to rain. |
|