കോടഞ്ചേരി (കോഴിക്കോട്) ∙ 63 വിദ്യാർഥികൾ പഠിക്കുന്ന കരിമ്പാലക്കുന്ന് സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ ഇന്നലെ ഹാജർ 6 വിദ്യാർഥികൾ മാത്രം. ഇന്നലെ മാത്രമല്ല, ഒരാഴ്ചയായി ഇതാണു നില. മഴക്കെടുതിയോ വന്യമൃഗ ഭീതിയോ അല്ല, കാരണം പൊലീസ് വാഹനങ്ങളാണ്. കഴിഞ്ഞ 21നു ഫ്രഷ് കട്ട് കോഴി അറവു മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ സമരത്തിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികൾക്കായി പൊലീസ് രാപകൽ പരിശോധന നടത്തുകയാണ് ഇവിടെ.
Also Read ഇരകൾക്കൊപ്പമെന്ന് യുഡിഎഫ്; റെയ്ഡ് ഭയന്നു കഴിയുന്ന കുടുംബങ്ങളുടെ ഒപ്പം ഉണ്ടാകുമെന്നു ജില്ലാ നേതൃത്വം
സെന്റ് ജോസഫ്സ് എൽപി സ്കൂളിലെ കുട്ടികളിലധികവും കരിമ്പാലക്കുന്നിൽ നിന്നുള്ളവരാണ്. കരിമ്പാലക്കുന്നിനു പുറത്തുള്ളവരുടെയും അധ്യാപകരുടെയും കുട്ടികളാണ് ഇന്നലെ സ്കൂളിലെത്തിയ 5 വിദ്യാർഥികൾ. കുട്ടികളെ സ്കൂളിലെത്തിച്ചിരുന്നതും തിരികെ കൊണ്ടുപോയിരുന്നതും മുതിർന്നവരായിരുന്നു. പൊലീസിനെ ഭയന്ന് മുതിർന്നവർ ഒളിവിൽ പോയതോടെയാണീ നിലയുണ്ടായത്.
Also Read തദ്ദേശ തിരഞ്ഞെടുപ്പോ എസ്ഐആറോ? ‘ബിഹാർ മോഡൽ’ കേരളത്തിൽ ആവർത്തിച്ചാൽ കുരുക്ക്; ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും അങ്കലാപ്പിൽ
Also Read ഒക്ടോബറിൽ ഗവി, നവംബറിൽ തെന്മല പാൽ അരുവി; കെഎസ്ആർടിസിയിൽ യാത്ര പോകാം
പൊലീസും അവരുടെ വാഹനങ്ങളും കരിമ്പാലക്കുന്ന് കേന്ദ്രീകരിച്ചു വന്നുപോകുന്നതും വീടുകളിൽ പരിശോധന നടത്തുന്നതും മൂലം കുട്ടികൾ വീടുകളിൽനിന്നു പുറത്തിറങ്ങാൻ കൂട്ടാക്കുന്നില്ല. സ്കൂളിന്റെ അവസ്ഥ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും അനുമതി നൽകിയാൽ കുട്ടികൾക്ക് ഓൺലൈനായി ക്ലാസ് നൽകുമെന്നും പ്രധാനാധ്യാപിക ഡെയ്‌സിലി മാത്യു പറഞ്ഞു. പൊലീസിനെ ആക്രമിച്ചതും ഫാക്ടറിക്കും വാഹനങ്ങൾക്കും തീയിട്ടതുമുൾപ്പെടെ 8 കേസുകളിലായി നാനൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
MORE PREMIUM STORIES
English Summary:
School Attendance Crisis Due To Police Action: School Attendance Crisis is impacting student presence in Karimbalakkunnu. The police investigation related to the Fresh Cut protests and fear among parents has led to a significant drop in school attendance.