ന്യൂഡല്‍ഹി∙ അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം പാളി. ‘ക്ലൗഡ് സീഡിങ്’ വഴി കൃത്രിമ മഴ പെയ്യിക്കാനുള്ള നീക്കമാണ് പരാജയപ്പെട്ടത്. കാന്‍പുര്‍ ഐഐടിയുമായി സഹകരിച്ച് വ്യാഴാഴ്ചയാണ് 1.2 കോടി രൂപ മുടക്കി ക്ലൗഡ് സീഡിങ് നടത്തിയത്. പണം ചെലവായിട്ടും മഴ പെയ്യിക്കുന്നതില്‍ പരാജയപ്പെട്ടതോടെ ഡൽഹി സർക്കാരിനെതിരെ വിമർശനം ഉയരുകയാണ്. അഞ്ച് പരീക്ഷണങ്ങള്‍ക്കായി ആകെ 3.21 കോടി രൂപയാണ് ഡൽഹി സർക്കാർ ഇതിനായി വകയിരുത്തിയിരിക്കുന്നത്.
Also Read ‘മൊൻത’ ചുഴലിക്കാറ്റ്: ആന്ധ്രയിൽ ഒരു മരണം, കാറ്റിന്റെ ശക്തി കുറഞ്ഞു തുടങ്ങി; വിമാനസർവീസുകള്‍ റദ്ദാക്കി
എന്നാൽ ഡല്‍ഹി പരിസ്ഥിതി മന്ത്രി ഈ നീക്കത്തെ ‘വിജയകരം’ എന്നാണ് വിശേഷിപ്പിച്ചത്. ദീപാവലിക്ക് പിന്നാലെ വായുമലിനീകരണം കൂടുന്നത് നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് ഡൽഹി സര്‍ക്കാര്‍ കൃത്രിമ മഴ പെയ്യിക്കാൻ പദ്ധതിയിട്ടത്. മേഘങ്ങളില്‍ സില്‍വര്‍ അയഡൈഡ്, സോഡിയം ക്ലോറൈഡ് സംയുക്തങ്ങള്‍ നിക്ഷേപിച്ച് കൃത്രിമമായി മഴപെയ്യിക്കുന്നതാണ് ക്ലൗഡ് സീഡിങ്. ചെറു വിമാനം ഉപയോഗിച്ചായിരുന്നു ഐഐടി കാൻപുരിന്റെ നേതൃത്വത്തിലുള്ള ക്ലൗഡ് സീഡിങ്.
Also Read തദ്ദേശ തിരഞ്ഞെടുപ്പോ എസ്ഐആറോ? ‘ബിഹാർ മോഡൽ’ കേരളത്തിൽ ആവർത്തിച്ചാൽ കുരുക്ക്; ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും അങ്കലാപ്പിൽ
കഴിഞ്ഞയാഴ്ച ബുറാഡി മേഖലയിലും ക്ലൗഡ് സീഡിങ് നടത്തിയിരുന്നെങ്കിലും മഴയ്ക്കായി 50 ശതമാനമെങ്കിലും വേണ്ടിയിരുന്ന അന്തരീക്ഷ ഈര്‍പ്പം ഇല്ലാതിരുന്നതിനാല്‍ വിജയിച്ചില്ല. ദീപാവലി ദിനത്തിൽ നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള പടക്കം പൊട്ടിക്കലിനുശേഷം കൂപ്പുകുത്തിയ ഡല്‍ഹിയിലെ വായു ഗുണനിലവാരം ‘വളരെ മോശം’ എന്ന വിഭാഗത്തില്‍ത്തന്നെ തുടരുകയാണ്. അന്തരീക്ഷത്തില്‍ മൂടല്‍മഞ്ഞും തുടങ്ങിയിട്ടുണ്ട്.
ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
MORE PREMIUM STORIES
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @sanjoychakra എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Delhi air pollution: Artificial rain failure in Delhi due to cloud seeding. The Delhi government\“s initiative to combat air pollution through artificial rain failed despite spending crores.