ചെന്നൈ∙ നഗരത്തിൽ ബൈക്ക് ടാക്സി ഡ്രൈവർ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. ചെന്നൈ പള്ളിക്കരണയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. 22 കാരിയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ബൈക്ക് ടാക്സി ഡ്രൈവറായ ശിവകുമാർ എന്നയാളെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളുടെ ബൈക്ക് ടാക്സി പിടിച്ചെടുത്തു.
- Also Read കാർ പിന്നിലേക്ക് എടുക്കുമ്പോൾ അപകടം; പ്രാവിൻകൂടിലെ കാർ ഷോറൂം ജീവനക്കാരൻ മരിച്ചു
സുഹൃത്തിനെ കാണാൻ പോകുന്നതിനായി തിങ്കളാഴ്ച വൈകിട്ടാണ് യുവതി ബൈക്ക് ടാക്സി ബുക്ക് ചെയ്തത്. ഇതേ ബൈക്കിലാണ് രാത്രി തിരികെ വന്നതും. യാത്രയ്ക്കിടെ വിജനമായ വഴിയിൽ വച്ച് ശിവകുമാർ യുവതിയെ കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ഇതിനു ശേഷം യുവതിയെ വീടിനു സമീപം ഇറക്കിവിട്ടു. തുടർന്ന് യുവതി ഭർത്താവിനോട് സംഭവം പറഞ്ഞു. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
(Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @chennailive1048 എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തതാണ്.)
- Also Read തദ്ദേശ തിരഞ്ഞെടുപ്പോ എസ്ഐആറോ? ‘ബിഹാർ മോഡൽ’ കേരളത്തിൽ ആവർത്തിച്ചാൽ കുരുക്ക്; ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും അങ്കലാപ്പിൽ
English Summary:
Chennai Bike Taxi Driver Arrested For Sexual Assault: Chennai bike taxi assault incident has resulted in the arrest of a driver for sexually assaulting a 22-year-old woman. The incident occurred on Monday night in Pallikaranai, leading to a police investigation and the suspect\“s remand. |
|