ന്യൂഡൽഹി∙ ജയ്‌ഷെ മുഹമ്മദിന്റെ ശത്രുക്കൾ അവരുടെ സൈന്യത്തിൽ ഹിന്ദു സ്ത്രീകളെ ചേർത്തിട്ടുണ്ടെന്നും ഭീകര സംഘടനയുടെ പുതിയ വനിതാ ബ്രിഗേഡായ ജമാഅത്ത് ഉൽ-മോമിനാത്ത് ഈ സൈന്യത്തെ നേരിടാൻ ലക്ഷ്യമിടുന്നുവെന്നും ഭീകര സംഘടനയായ ജയ്‌ഷെ മുഹമദിന്റെ തലവൻ മസൂദ് അസ്ഹർ. മസൂദിന്റെതെന്ന രീതിയിൽ പുറത്തുവന്ന ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ജയ്‌ഷെയുടെ ശത്രുക്കൾ വനിതാ പത്രപ്രവർത്തകരെ തങ്ങൾക്കെതിരെ തിരിക്കുകയാണെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു. പാക്കിസ്ഥാനിലെ എല്ലാ ജില്ലകളിലും ജമാഅത്ത്-ഉൽ-മുമിനാത്ത് ശാഖകൾ സ്ഥാപിക്കുമെന്നും സ്ത്രീകളെ ഇതിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് ഉത്തരവാദിത്തമുള്ള മാനേജർമാരെ നിയോഗിക്കുമെന്നും ഇവർ ഓരോ ശാഖയ്ക്കും നേതൃത്വം നൽകുമെന്നും അസ്ഹർ പ്രഖ്യാപിച്ചു.
Also Read ഇന്ത്യ പകരം വീട്ടുന്നു; ഞങ്ങളെ നോക്കിയാൽ അഫ്ഗാന്റെ കണ്ണു ചൂഴ്ന്നെടുക്കും: പാക്ക് മന്ത്രി
പാക്കിസ്ഥാനിലെ ബഹവൽപൂരിലെ മർകസ് ഉസ്മാൻ-ഒ-അലിയിൽ നടത്തിയ പ്രസംഗത്തിലാണ് അസ്ഹർ ഇക്കാര്യം പറയുന്നത്. ഉറി, പുൽവാമ എന്നിവയുൾപ്പെടെ ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾ നടത്തിയ ജയ്‌ഷെയുടെ പുതിയ വിഭാഗത്തിന് കീഴിൽ സ്ത്രീകളെ പരിശീലിപ്പിക്കുന്നതിനുള്ള രൂപരേഖയും അസ്ഹർ വിശദീകരിക്കുന്നുണ്ട്. വനിതാ വിഭാഗത്തിലെ അംഗങ്ങൾക്കും ജയ്‌ഷെയിലെ പുരുഷ അംഗങ്ങൾക്ക് നൽകുന്നതു പോലുള്ള പരിശീലനം നൽകും. പുരുഷൻമാർ നിലവിൽ 15 ദിവസത്തെ ‘ദൗറ-ഇ-തർബിയത്ത്’ പരിശീലനത്തിലൂടെയാണ് കടന്നുപോകുന്നത്. സമാനമായി സ്ത്രീകൾക്ക് ‘ദൗറ-ഇ-തസ്കിയ’ പരിശീലനം നൽകും. ഈ പരിശീലനം മർകസ് ഉസ്മാൻ-ഒ-അലിയിൽ നടക്കുമെന്നും മസൂദ് അസ്ഹർ പറയുന്നു.
Also Read 1200 കി.മീ. അകലെ ചുഴലിക്കാറ്റ് വീശുമ്പോൾ കേരളത്തില്‍ എന്താണിത്ര മഴ? അതിവൃഷ്ടിക്ക് പിന്നിൽ ‘ഗൾഫ്’ കണക്‌ഷന്‍’; പഴയ കാലവർഷം ഇനിയില്ല?
ബ്രിഗേഡിൽ ചേരുന്ന സ്ത്രീകൾക്കു കർശനമായ നിയമങ്ങൾ ഏർപ്പെടുത്തും. ഭർത്താവിനെയോ അടുത്ത കുടുംബാംഗങ്ങളെയോ ഒഴികെ, മറ്റാരുമായും ഫോണിലൂടെ സംസാരിക്കാൻ അനുമതി ഉണ്ടാകില്ല. മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹറാണ് വനിതാ ബ്രിഗേഡിന്റെ മേധാവി. അസ്ഹറിന്റെ മറ്റൊരു സഹോദരി സമൈറ അസ്ഹറും ഭീകരൻ ഉമർ ഫാറൂഖിന്റെ ഭാര്യ അഫീറ ഫാറൂഖും ജമാഅത്ത് ഉൽ-മുമിനാത്തിന്റെ നേതൃനിരയിലുണ്ട്.
ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
MORE PREMIUM STORIES
English Summary:
Masood Azhar warns of women recruits and training in Jaish-e-Mohammed. He discusses the formation of Jamaat-ul-Mominat and their role in countering perceived threats, emphasizing strict rules and training for female members.