ബെംഗളൂരു സ്വദേശി സൂരജ് ലാമയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടിസ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

deltin33 2025-10-30 00:20:59 views 500
  



കൊച്ചി ∙ കുവൈറ്റ് മദ്യദുരന്തത്തിന് ഇരയായി ഓർമ നഷ്ടപ്പെട്ട ശേഷം കൊച്ചിയിലേക്ക് കയറ്റിവിട്ട ബെംഗളൂരു സ്വദേശി സൂരജ് ലാമയെ (58) കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. നെടുമ്പാശേരി പൊലീസാണ് വിവരങ്ങൾ നൽകാനുള്ള ഫോൺ നമ്പറുകൾ അടക്കം ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്. ലാമയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ നേരത്തെ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആലുവ ഡിവൈഎസ്പി ടി.ആർ.രാജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചിട്ടുള്ളത്.

  • Also Read തിരഞ്ഞെടുപ്പിനു മുൻപായി വൻ പ്രഖ്യാപനം; ക്ഷേമപെൻഷൻ 2000 രൂപയാക്കി, ആശമാർക്കും ആശ്വാസം   


പിതാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകൻ സന്ദൻ ലാമ സമർപ്പിച്ച ഹേബിയസ് ഹർജിയിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം.ബി.സ്നേഹലത എന്നിവരുടെ ബെഞ്ച് നിർദേശം നൽകിയിരുന്നത്. കുവൈറ്റിൽ നിന്ന് ഈ മാസം അഞ്ചിന് നെടുമ്പാശേരി വിമാനത്താവത്തിൽ വന്നിറങ്ങിയ ലാമയെ പിന്നീട് കാണാതാവുകയായിരുന്നു. കുടുംബത്തെ പോലും അറിയിക്കാതെയാണ് പിതാവിനെ പരിചയക്കാർ പോലുമില്ലാത്ത കൊച്ചിയിലേക്ക് കയറ്റി വിട്ടതെന്ന് മകൻ ആരോപിച്ചിരുന്നു. തുടർന്ന് പിതാവിനെ കാണാനില്ലെന്ന് മനസിലാക്കി മകൻ ബെംഗളൂരുവിൽ നിന്നു കൊച്ചിയിലെത്തി അന്വേഷിക്കുകയും പലയിടത്തും വച്ച് കണ്ടതായ വിവരങ്ങൾ ശേഖരിച്ച് പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പൊലീസിനു ലാമയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സന്ദൻ ലാമ ഹൈക്കോടതിയെ സമീപിച്ചത്.

  • Also Read ‘സുന്ദരാ...’, മോദി ഏറ്റവും സുന്ദരനായ വ്യക്തിയെന്ന് ട്രംപ്; ഇന്ത്യ–യുഎസ് വ്യാപാര കരാർ വൈകാതെ ഒപ്പിട്ടേക്കും   


ഓഗസ്റ്റ് ആദ്യം കുവൈറ്റിലുണ്ടായ മദ്യദുരന്തത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 23 പേർ മരിച്ചിരുന്നു. ആശുപത്രിയിലായവരിൽ കുവൈറ്റിൽ ബിസിനസ് ചെയ്തിരുന്ന സൂരജ് ലാമയും ഉൾപ്പെട്ടിരുന്നു. ഓർമ പൂർണമായി നഷ്ടപ്പെട്ട അവസ്ഥയിലാണ് ലാമ. കാണാതാകുമ്പോൾ കറുത്ത കളറിലുള്ള ടീഷർട്ടും നീല കളർ ജേഴ്സിയുമാണ് ലാമ ധരിച്ചിരുന്നത്. സൂരജ് ലാമയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497990077, 9497987128 (നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ) എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് ലുക്ക് ഔട്ട് നോട്ടിസിൽ പറയുന്നു.  
    

  • പ്ലാസ്റ്റിക് സർജൻ പറയുന്നു: അമിതവണ്ണം ഇല്ലാതാക്കാം, ആകാരവടിവ് സ്വന്തമാക്കാം; പ്രായമായവർക്കും വഴികളുണ്ട്
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
  • കൃഷിരീതിയിൽ അൽപം മാറ്റം വരുത്തി: ഈ ജെന്‍സീ കർഷകൻ സമ്പാദിക്കുന്നത് 12 ലക്ഷം; നിങ്ങൾക്കും ലഭിക്കും പരിശീലനം
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Look Out Notice Issued for Missing Sooraj Lama: Lookout notice issued for Sooraj Lama, a Kuwait liquor tragedy victim with memory loss, missing from Kochi. Nedumbassery Police seeking information; son filed High Court plea.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
324842

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.