കൊച്ചി ∙ അർജന്റീന ഫുട്ബോൾ ടീമിന്റെ മത്സരം നടത്താനായി കലൂർ സ്റ്റേഡിയം നവീകരണത്തിനു വിട്ടുകൊടുത്തതിൽ വിമർശനവുമായി ഹൈബി ഈഡൻ എംപി. സ്റ്റേഡിയം നവീകരിക്കുന്നതിനു ചെലവഴിക്കുമെന്ന് പറയുന്ന 70 കോടി രൂപയുടെ കണക്ക് എന്താണെന്ന് ഹൈബി ചോദിച്ചു. കായിക മന്ത്രി വി. അബ്ദുൾ റഹിമാൻ ബിസിനസുകാരനാണെന്നും കായിക താൽപര്യത്തേക്കാൾ അദ്ദേഹത്തിനുള്ളത് ബിസിനസ് താൽപര്യമാണെന്നും ഹൈബി ആരോപിച്ചു. അതിനിടെ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ന് ജിസിഡിഎ ചെയർമാന്റെ ഓഫിസിൽ ഫുട്ബോൾ കളിക്കാരുടെ വേഷത്തിലെത്തി പ്രതിഷേധിച്ചു.
Also Read കലൂർ സ്റ്റേഡിയം നവീകരണ വിവാദം രാഷ്ട്രീയ പോരിലേക്ക്; സമരപരിപാടികളുമായി കോൺഗ്രസും ബിജെപിയും, സ്പോൺസറെ പിന്തുണച്ച് സിപിഎം
സ്റ്റേഡിയം നവീകരണത്തിനായി 100 കോടി രൂപ മുടക്കുന്നതിനും കുഴപ്പമില്ലെന്നും എന്നാൽ 70 കോടിയുടെ കണക്ക് ആരാണ് തീരുമാനിച്ചതെന്നും ഹൈബി ചോദിച്ചു. നാളെ മറ്റൊരു രാജ്യാന്തര ടീം വരുമ്പോൾ സ്റ്റേഡിയം നവീകരിക്കാമെന്ന് പറഞ്ഞ് വേറൊരു വ്യവസായി വന്നാൽ സ്റ്റേഡിയം വിട്ടുകൊടുക്കുമോ? ഇതിനൊക്കെയുള്ള മാനദണ്ഡമെന്താണ്? സ്റ്റേഡിയം ഒരു പൊതുമുതലാണ്. അതുകൊണ്ടു തന്നെ അതുമായി ബന്ധപ്പെട്ട ഇടപാടിൽ സുതാര്യതയും വ്യക്തതയും ഉത്തരവാദിത്തവും വേണം. സ്റ്റേഡിയം വിട്ടുകൊടുക്കാൻ ഈ 3 കാര്യങ്ങളും വാക്കാൽ പറഞ്ഞിട്ടുള്ളതല്ലാതെ തുണ്ടു കടലാസിൽ പോലും എഴുതി നൽകിയിട്ടില്ലെന്നും ഹൈബി പറഞ്ഞു.
Also Read ക്ഷുഭിതനായി മന്ത്രി; മൈക്കുകൾ തട്ടിമാറ്റി എംഎൽഎ
സ്റ്റേഡിയം വാടകയ്ക്ക് എടുത്ത് ഒരു പരിപാടി നടത്തിയാൽ പോലും അതിനു പല ചട്ടങ്ങളും മാനദണ്ഡങ്ങളുമുണ്ടെന്ന് ഹൈബി ചൂണ്ടിക്കാട്ടി. ‘‘ എന്തെങ്കിലും പ്രശ്നമുണ്ടായാൽ നിക്ഷേപ തുകയിൽ ഇത്ര നഷ്ടപ്പെടും എന്നു കരാറിൽ കാണും. ഇവിടെ ഇതൊന്നും ഉണ്ടായിട്ടില്ല. ബിസിനസ് താൽപര്യമല്ല, കായികമേഖലയാണ് പ്രധാനം എന്നു തെളിയിക്കേണ്ടത് കായിക മന്ത്രിയുടെ ഉത്തരവാദിത്തമാണ്. മുഖ്യമന്ത്രി ഒരു ഫുട്ബോൾ പ്രേമിയാണെങ്കിലും അദ്ദേഹം ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല ’’– ഹൈബി പറഞ്ഞു. സ്റ്റേഡിയം വിട്ടു നൽകിയതിൽ ദൂരൂഹമായ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് ഹൈബി നേരത്തെ ആരോപിച്ചിരുന്നു.
പ്ലാസ്റ്റിക് സർജൻ പറയുന്നു: അമിതവണ്ണം ഇല്ലാതാക്കാം, ആകാരവടിവ് സ്വന്തമാക്കാം; പ്രായമായവർക്കും വഴികളുണ്ട്
ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
കൃഷിരീതിയിൽ അൽപം മാറ്റം വരുത്തി: ഈ ജെന്‍സീ കർഷകൻ സമ്പാദിക്കുന്നത് 12 ലക്ഷം; നിങ്ങൾക്കും ലഭിക്കും പരിശീലനം
MORE PREMIUM STORIES
English Summary:
Hibi Eden Criticizes kaloor Stadium Renovation:Hibi Eden criticizes the Kaloor Stadium renovation for an Argentina match, questioning the 70 crore expense and alleging Sports Minister V. Abdurahiman\“s business interests.