search
 Forgot password?
 Register now
search

‘താലിബാനെ നശിപ്പിക്കാൻ പാക്കിസ്‌ഥാന് മുഴുവൻ സൈനിക ശക്‌തി ഉപയോഗിക്കേണ്ടി വരില്ല’: മുന്നറിയിപ്പുമായി പാക്ക് പ്രതിരോധ മന്ത്രി

LHC0088 2025-10-30 04:51:19 views 1273
  



ഇസ്‌ലാമാബാദ് ∙ താലിബാനെ പൂർണമായി നശിപ്പിക്കാൻ പാക്കിസ്‌ഥാന് മുഴുവൻ സൈനിക ശക്‌തിയും ഉപയോഗിക്കേണ്ടി വരില്ലെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് അസിഫ്. തോറബോറയിലെ പോരാട്ടത്തിന്റെ ചരിത്രം ആവർത്തിച്ചാൽ ആ മേഖലയിലെ ജനങ്ങൾക്ക് തീർച്ചയായും നല്ല കാഴ്ചയായിരിക്കുമെന്നും ഖ്വാജ മുഹമ്മദ് അസിഫ് മുന്നറിയിപ്പു നൽകി. അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരുമായി ഇസ്താംബുളിൽ നടന്ന വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് ഖ്വാജ മുഹമ്മദ് അസിഫിന്റെ മുന്നറിയിപ്പ്.



‘താലിബാൻ ഭരണകൂടത്തെ പൂർണമായി തകർക്കാനും അവരെ ഗുഹകളിലേക്ക് തിരിച്ചയക്കാനും പാക്കിസ്‌ഥാന് ‍ആയുധപ്പുരയുടെ ഒരു ചെറിയ ഭാഗം പോലും മുഴുവനായി ഉപയോഗിക്കേണ്ടി വരില്ലെന്ന് ഞാൻ അവരോട് ഉറപ്പിച്ചു പറയുന്നു’ – ഖ്വാജ മുഹമ്മദ് അസിഫ് പറഞ്ഞു.  

2001 ൽ തോറബോറയിലെ സാഹചര്യത്തിലേക്കാണോ അഫ്ഗാനിസ്ഥാൻ നീങ്ങുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘തോറബോറയിൽ അഫ്ഗാനിസ്ഥാൻ നേരിട്ട നാണംകെട്ട തകർച്ചയുടെ ദൃശ്യങ്ങൾ ആവർത്തിക്കുന്നത്, ആ മേഖലയിലെ ജനങ്ങൾക്ക് തീർച്ചയായും നല്ല കാഴ്ചയായിരിക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
    

  • പ്ലാസ്റ്റിക് സർജൻ പറയുന്നു: അമിതവണ്ണം ഇല്ലാതാക്കാം, ആകാരവടിവ് സ്വന്തമാക്കാം; പ്രായമായവർക്കും വഴികളുണ്ട്
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
  • കൃഷിരീതിയിൽ അൽപം മാറ്റം വരുത്തി: ഈ ജെന്‍സീ കർഷകൻ സമ്പാദിക്കുന്നത് 12 ലക്ഷം; നിങ്ങൾക്കും ലഭിക്കും പരിശീലനം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ തുടർന്ന് യുഎസ് സേനകള്‍ തിരയുകയായിരുന്ന അൽ ഖായിദ നേതാവ് ഒസാമ ബിൻ ലാദന്, തോറബോറ മലനിരകളിൽ ഒളിവിൽ കഴിയാൻ അവസരമൊരുക്കിയത് താലിബാനായിരുന്നു. ഒസാമ ബിൻ ലാദനെ പിടികൂടാൻ യുഎസ് നടത്തിയ ആക്രമണത്തിൽ ഇരുനൂറിലേറെ താലിബാൻകാരാണ് കൊല്ലപ്പെട്ടത്. English Summary:
Pakistan\“s Defense Minister Warns Taliban: “Will Not Need Full Military Might to Destroy Them“
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
155976

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com