ഭോപാൽ∙ വനിതാ പൊലീസ് ഓഫിസർ മോഷണക്കേസിൽ പിടിയിലായത് മധ്യപ്രദേശ് പൊലീസിനു നാണക്കേടായി. പൊലീസ് ആസ്ഥാനത്തെ ഡപ്യൂട്ടി സൂപ്രണ്ട് കൽപന രഘുവൻശിക്കെതിരെ പൊലീസ് കേസെടുത്തു. സുഹൃത്തിന്റെ വീട്ടിൽനിന്ന് 2 ലക്ഷംരൂപയും മൊബൈലും മോഷ്ടിച്ചെന്നാണ് കേസ്.
Also Read വീണ്ടും ബിഷ്ണോയ് ഗ്യാങ്; ഇന്ത്യൻ വ്യവസായിയെ വെടിവച്ചുകൊന്നു, നാശമുണ്ടാകുമെന്ന് ഗായകന് മുന്നറിയിപ്പ്
ജഹാൻഗിരബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി വച്ചശേഷം ശുചിമുറിയിലേക്ക് പോയപ്പോഴാണ് മോഷണം നടന്നതെന്ന് ഓഫിസറുടെ സുഹൃത്തായ യുവതിയുടെ പരാതിയിൽ പറയുന്നു. തിരികെയെത്തിയപ്പോൾ മൊബൈലും പണവും കാണാത്തതു കൊണ്ട് യുവതി സിസിടിവി പരിശോധിച്ചു.
Also Read ബസിൽനിന്ന് വിളിച്ചിറക്കി, യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി; സൈനികൻ കസ്റ്റഡിയിൽ
കൽപന വീട്ടിലേക്കെത്തുന്നതും മൊബൈലും നോട്ടുകെട്ടുമായി ഇറങ്ങിപോകുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. തുടര്‍ന്നാണ് പരാതി നൽകിയത്. ഓഫിസർ ഒളിവിലാണ്. മൊബൈൽ ഫോൺ ഓഫിസറുടെ വീട്ടിൽനിന്ന് കണ്ടെടുത്തു. പണം കണ്ടെത്താനായിട്ടില്ല. ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്ലാസ്റ്റിക് സർജൻ പറയുന്നു: അമിതവണ്ണം ഇല്ലാതാക്കാം, ആകാരവടിവ് സ്വന്തമാക്കാം; പ്രായമായവർക്കും വഴികളുണ്ട്
ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
കൃഷിരീതിയിൽ അൽപം മാറ്റം വരുത്തി: ഈ ജെന്‍സീ കർഷകൻ സമ്പാദിക്കുന്നത് 12 ലക്ഷം; നിങ്ങൾക്കും ലഭിക്കും പരിശീലനം
MORE PREMIUM STORIES
English Summary:
Woman police officer theft: Kalpana Raghuvanshi, a DSP in Madhya Pradesh, is embroiled in a scandal after being accused of stealing ₹2 lakh and a mobile phone from a friend\“s house, with CCTV footage identifying her. A case has been filed, and the mobile