ബെയ്‌ജിങ്∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും ദക്ഷിണ കൊറിയയിലെ ബുസാനിൽ ഇന്ന് കൂടിക്കാഴ്ച നടത്തും. എപെക് (ഏഷ്യ പസിഫിക് ഇക്കണോമിക് കോ ഓപ്പറേഷൻ) ഉച്ചകോടിക്കിടെയാണ് ചർച്ച.
- Also Read ആണവ ശേഷിയുള്ള സമുദ്രാന്തര ഡ്രോണുകള്‍ വികസിപ്പിച്ച് റഷ്യ; ഏത് പ്രതിരോധ സംവിധാനങ്ങളെയും മറികടക്കാൻ കഴിവെന്ന് പുട്ടിൻ
ചൈനീസ് സ്ഥാപനമായ ടിക് ടോക്കിനെ യുഎസ് കമ്പനികൾക്കു വിൽക്കുന്നതു പ്രധാന ചർച്ചയാകും. ചൈനയിൽനിന്നുള്ള അപൂർവ ധാതു കയറ്റുമതി നിയന്ത്രണം മരവിപ്പിക്കുന്നതും യുഎസിൽനിന്നുള്ള സെമി കണ്ടക്ടർ ചിപ് കയറ്റുമതി നിയന്ത്രണം എടുത്തുകളയുന്നതും സംബന്ധിച്ച് തീരുമാനമാകും. പരമോന്നത ബഹുമതിയും സ്വർണക്കിരീടവും സമ്മാനിച്ചാണ് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യങ് ട്രംപിനെ ആദരിച്ചത്.
- Also Read ‘ഈദി അമീദിന്റെ വെള്ളക്കാരനായ പതിപ്പ്’: ട്രംപിനെ ഏകാധിപതിയോട് ഉപമിച്ചു; നൊബേൽ ജേതാവിന്റെ വീസ റദ്ദാക്കി യുഎസ്
English Summary:
Trump and Xi to Meet: US-China trade talks are set to occur between President Trump and President Xi in Busan during the APEC summit. |
|