ബെംഗളൂരു∙ ബൈക്ക് യാത്രക്കാരനായ ഭക്ഷണവിതരണ ജീവനക്കാരൻ കാറിടിച്ച് മരിച്ച സംഭത്തിൽ ദമ്പതികളെ അറസ്‌റ്റ് ചെയ്തു. ദർശനെന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ, മലയാളിയായ കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാർ (32), ഭാര്യ ആരതി ശർമ (30) എന്നിവരാണ് അറസ്റ്റിലായത്. ഒക്ടോബർ 25നായിരുന്നു സംഭവം. റോഡപകടം എന്നു കരുതിയ സംഭവം സിസിടിവി പരിശോധനയിലാണ് ക്രൂരമായ കൊലപാതകമാണെന്ന് കണ്ടെത്തിയത്.
Also Read കൃത്രിമമഴ പെയ്തില്ല; കണ്ണിൽപൊടിയിടാനുള്ള നാടകമെന്ന് എഎപി: പെയ്തത് വിവാദപ്പെരുമഴ
പുട്ടണ ഹള്ളി ശ്രീരാമ ലേഔട്ടിലാണ് സംഭവം നടന്നത്. ബൈക്ക് കാറിന്റെ കണ്ണാടിയിൽ തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനൊടുവിൽ, ക്ഷമാപണം നടത്തിയ ദർശൻ ഭക്ഷണ വിതരണത്തിനായി പോയി. എന്നാൽ മനോജ് കുമാർ ബൈക്കിനെ പിന്തുടർന്നു. അമിത വേഗത്തിൽ കാർ ബൈക്കിന്റെ പിന്നിൽ ഇടിച്ചു.
Also Read പ്രണയാഭ്യർഥന നിരസിച്ചു; അധ്യാപികയെ വിവസ്ത്രയാക്കി കെട്ടിയിട്ട് മർദിച്ചു, ബന്ധു അറസ്റ്റിൽ
നാട്ടുകാർ ദർശനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദർശന്റെ സഹോദരി ജെപി നഗർ ട്രാഫിക് പൊലീസിൽ പരാതി നൽകി. സംഭവസ്‌ഥലത്തെ സിസിടിവികൾ പരിശോധിച്ചപ്പോഴാണ് അപകടത്തിന് മിനിട്ടുകൾക്കു മുൻപ് ബൈക്ക് യാത്രക്കാരനുമായി ദമ്പതികൾ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. ബൈക്കിൽ ഇടിച്ചപ്പോൾ ഇളകി വീണ കാറിന്റെ ചില ഭാഗങ്ങൾ എടുക്കാനായി ഇരുവരും തിരികെ സ്ഥലത്തെത്തിയതും സിസിടിവിയിൽ പതിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദമ്പതികളെ കണ്ടെത്തി അറസ്റ്റു ചെയ്തത്.
Also Read കാഞ്ചീപുരത്ത് കവർച്ച; കുറിയർ വാഹനം തടഞ്ഞ് 4.5 കോടി തട്ടി, പിന്നിൽ 17 അംഗ മലയാളി സംഘം
അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
MORE PREMIUM STORIES
താൻ ഒറ്റയ്ക്കാണ് കാറിൽ സഞ്ചരിച്ചതെന്ന് മനോജ് പൊലീസിനു മൊഴി നൽകി. കാറിന്റെ ഭാഗങ്ങൾ എടുക്കാനായാണ് ആരതി സ്ഥലത്തേക്ക് വന്നതെന്നും മൊഴിയിലുണ്ട്. പൊലീസ് ഇക്കാര്യം പരിശോധിക്കുന്നുണ്ട്. ഇരുവരെയും റിമാൻഡ് ചെയ്തു. ദർശൻ അവിവാഹിതനാണ്. മാതാപിതാക്കൾക്കും സഹോദരിക്കും ഒപ്പമാണ് താമസം.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @HateDetectors എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Bengaluru Murder Case: Food Delivery Driver\“s Death reveals a murder covered as an accident. CCTV footage exposed a couple\“s involvement, leading to their arrest for intentionally hitting the delivery driver with their car following a dispute.