ന്യൂഡൽഹി ∙ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജ വൃശ്ചികത്തിലെ ഏകാദശി ദിവസം നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഉദയാസ്തമയ പൂജ മാറ്റാൻ തന്ത്രിയുടെ അനുമതിയോടെ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു. ഭക്തരുടെ സൗകര്യമനുസരിച്ചാണ് ഇതെന്നും ദേവസ്വം ബോർഡ് പറഞ്ഞിരുന്നു. എന്നാൽ ക്ഷേത്രപ്രതിഷ്ഠയുടെ ചൈതന്യം വർധിപ്പിക്കുകയാണ് തന്ത്രിയുടെ ഉത്തരവാദിത്തമെന്നും ഭക്തരുടെ സൗകര്യം നോക്കി പൂജാസമയം മാറ്റേണ്ടതില്ലെന്നും കോടതി പറഞ്ഞു.
Also Read ഗുരുവായൂർ ക്ഷേത്രത്തിൽ ആനയില്ലാ അത്താഴശീവേലി
വൃശ്ചികമാസ ഏകാദശി ഡിസംബര്‍ ഒന്നിനാണ്. ഉദയാസ്തമയ പൂജ അന്നു നടത്തണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പൂജ തുലാമാസത്തിലെ ഏകാദശിയായ നവംബര്‍ രണ്ടിനു നടത്താനാണ് ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നത്. തന്ത്രിക്ക് ഉചിതമെന്നു തോന്നിയാൽ ഈ ദിവസവും ഉദയാസ്തമയ പൂജ നടത്താമെന്നും കോടതി അറിയിച്ചു.
Also Read പരീക്ഷയില്ല, ഇന്റർവ്യൂ മാത്രം; ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ കോളജിൽ അധ്യാപകരാകാൻ മികച്ച അവസരം
വൃശ്ചിക മാസത്തിൽ ക്ഷേത്രത്തിൽ ഭക്തരുടെ തിരക്ക് വർധിക്കുമെന്നതിനാലാണ് ഉദയാസ്തമയ പൂജ തുലാമാസത്തിലേക്കു മാറ്റിയത്. ദേവസ്വം ബോർഡിന്റെ ആവശ്യപ്രകാരം തന്ത്രി ദേവഹിതം നോക്കിയാണ് പൂജ മാറ്റാൻ അനുമതി നൽകിയതെന്നും അതിനായുള്ള നടപടികളെല്ലാം പൂർത്തിയായിരുന്നെന്നും ബോർഡ് കോടതിയെ അറിയിച്ചിരുന്നു.
അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
MORE PREMIUM STORIES
English Summary:
Guruvayur Devaswom Faces Setback in Supreme Court: Udayasthamana Pooja at Guruvayur Temple is mandated by the Supreme Court to be held on Vrischikam Ekadasi.