search
 Forgot password?
 Register now
search

മുംബൈയിൽ ബന്ദികളാക്കപ്പെട്ട 17 കുട്ടികളെ മോചിപ്പിച്ചു; പ്രതി ഏറ്റുമുട്ടലിൽ വെടിയേറ്റു കൊല്ലപ്പെട്ടു

Chikheang 2025-10-30 23:51:06 views 1247
  



മുംബൈ∙ നഗരത്തിലെ പൊവയ് മേഖലയിൽ യുവാവ് ബന്ദികളാക്കിയ 17 കുട്ടികളെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനിടെ പ്രതി രോഹിത് ആര്യ വെടിയേറ്റു കൊല്ലപ്പെട്ടു. കുട്ടികളെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.  

  • Also Read ബ്രസീൽ ലഹരിമാഫിയ: പൊലീസ് വേട്ടയിൽ 132 മരണം   


പൊവയിലെ ആര്‍എ സ്റ്റുഡിയോ എന്ന അഭിനയ പഠനകേന്ദ്രത്തില്‍ രാവിലെയാണ് രോഹിത് ആര്യ കുട്ടികളെ ബന്ദിയാക്കിയത്. വെബ് സീരീസിന്റെ ഓഡിഷനു വേണ്ടി വിളിച്ചുവരുത്തിയ കുട്ടികളെ ഇയാൾ ബന്ദിയാക്കുകയായിരുന്നു. ഇതിനു പിന്നാലെ, തനിക്ക് ചില ആവശ്യങ്ങളുണ്ടെന്നു പറഞ്ഞ് ഇയാൾ ഒരു വിഡിയോയും പുറത്തുവിട്ടിരുന്നു. പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇതിനിടെ രോഹിത് ആര്യയ്ക്കു വെടിയേൽക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചതിനു പിന്നാലെയാണ് മരിച്ചത്. കുട്ടികളെ സുരക്ഷിതരായി രക്ഷിതാക്കൾക്കൊപ്പം വിട്ടതായി മുംബൈ പൊലീസ് പറഞ്ഞു.  

  • Also Read 1200 കി.മീ. അകലെ ചുഴലിക്കാറ്റ് വീശുമ്പോൾ കേരളത്തില്‍ എന്താണിത്ര മഴ? അതിവൃഷ്ടിക്ക് പിന്നിൽ ‘ഗൾഫ്’ കണക്‌ഷന്‍’; പഴയ കാലവർഷം ഇനിയില്ല?   


പ്രതി മാനസികരോഗിയാണോയെന്നു സംശയിക്കുന്നതായി പൊലീസ് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. തനിക്ക് അധികൃതരോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും അതിനു വേണ്ടിയാണ് കുട്ടികളെ ബന്ദിയാക്കിയത് എന്നുമാണ് ഇയാൾ വിഡിയോയിൽ പറഞ്ഞത്. തന്റെ ആവശ്യം അംഗീകരിക്കാതെ കുട്ടികൾ ഉപദ്രവിക്കപ്പെട്ടാൽ താൻ ഉത്തരവാദിയായിരിക്കില്ലെന്നും ഇയാൾ പറഞ്ഞിരുന്നു. രോഹിത് ആര്യയുടെ കയ്യിൽ എയർ ഗൺ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.  


#BREAKING | Children taken hostage in Mumbai\“s RA Studio building in Powai. Cops in talk with suspect.

More details awaited. pic.twitter.com/lIKxQr33ZU— Harsh Trivedi (@harshtrivediii) October 30, 2025

    

  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
  • വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പൊലീസ് ആദ്യം ഇയാളുമായി ആശയവിനിമയം നടത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രതി വഴങ്ങിയില്ല. തുടർന്ന് ശുചിമുറിയിലൂടെ അകത്തു കടന്ന് രോഹിത് ആര്യയെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇതിനിടെയാണ് വെടിയേറ്റതെന്നു പൊലീസ് പറഞ്ഞു.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @LoksattaLive/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Children Rescued from Pawai Hostage Incident: Mumbai hostage rescue operation successfully concluded with the safe release of 17 children. The perpetrator, Rohit Arya, was fatally shot during the rescue.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com