പട്ന∙ ബിഹാറിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിവയ്പ്പ്. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയുടെ പ്രവർത്തകൻ കൊല്ലപ്പെട്ടു. ദുലർചന്ദ് യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. പട്നയിലെ മൊകാമ മേഖലയിലാണ് സംഭവം.
Also Read ‘2 വർഷത്തിനകം ബിഹാറിൽ സീതാക്ഷേത്രം’; എൻഡിഎയ്ക്ക് വോട്ടു വീഴുമ്പോൾ പ്രകമ്പനം ഇറ്റലി വരെ അനുഭവപ്പെടണം: അമിത് ഷാ
പ്രചാരണത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവയ്പ്പുണ്ടാവുകയായിരുന്നു. കാറിനകത്തു വച്ചാണ് ദുലർചന്ദ് യാദവിന് വെടിയേറ്റത്. രണ്ടു പാർട്ടികളുടെ വാഹനറാലി കടന്നുപോകുമ്പോൾ ഇരുഭാഗത്തുനിന്നും വെടിവയ്പ്പുണ്ടായെന്ന് പൊലീസ് പറഞ്ഞു. പ്രവർത്തകർക്കിടയിലൂടെ വാഹനം ഓടിച്ചുകയറ്റിയ സംഭവവുമുണ്ടായി. സ്ഥലത്ത് കൂടുതൽ പൊലീസിനെ നിയോഗിച്ചിരിക്കുകയാണ്.
#WATCH | Mokama, Bihar: Jan Suraaj worker Dularchand Yadav shot dead during firing between the two sides while campaigning for elections. Visuals from the area. pic.twitter.com/2mJoqouc3C— ANI (@ANI) October 30, 2025
English Summary:
Jan Suraj Party Worker Killed in Patna Shooting : Bihar election violence results in the death of a Jan Suraj Party worker. The incident occurred during a campaign rally in Patna, leading to increased police presence in the area.