പാരിസ്∙ പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ നടന്ന കവർച്ചയിൽ 5 പേർ കൂടി അറസ്റ്റിലായി. പിടിയിലായവരിൽ ഒരാൾ മ്യൂസിയത്തിനകത്ത് കടന്ന് രത്നങ്ങൾ മോഷ്ടിച്ച നാൽവർ സംഘത്തിലുള്ളതാണെന്നാണ് കരുതുന്നത്. ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം 7 ആയി.
Also Read പരിചയപ്പെട്ടത് വാട്സാപ്പിൽ, വാഗ്ദാനം വൻ ലാഭം; വീട്ടമ്മയുടെ 43 ലക്ഷം തട്ടിയ കേസിൽ ഒരാൾ പിടിയിൽ
പാരീസിലും പരിസര മേഖലകളിലുമായി നടത്തിയ റെയ്ഡിലാണ് വ്യാഴാഴ്ച രാത്രിയോടെ 5 പ്രതികളെ പിടികൂടിയതെന്ന് പബ്ലിക് പ്രൊസിക്യൂട്ടർ ലോ ബേക്കോ അറിയിച്ചു. ഇവരുടെ ഫോണുകളും എൻക്രിപ്റ്റ് ചെയ്ത മെസ്സേജുകളും പിടിച്ചെടുത്ത മറ്റു വസ്തുക്കളും പരിശോധിക്കുകയാണ്. ഒരാളുടെ ഡിഎൻഎ പരിശോധനഫലം ക്രൈം സീനിൽ നിന്നു ലഭിച്ചതുമായി ഒത്തുപോകുന്നുണ്ടെന്ന് ഇവർ പറഞ്ഞു.
Also Read തദ്ദേശ തിരഞ്ഞെടുപ്പോ എസ്ഐആറോ? ‘ബിഹാർ മോഡൽ’ കേരളത്തിൽ ആവർത്തിച്ചാൽ കുരുക്ക്; ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും അങ്കലാപ്പിൽ
ഒക്ടോബർ 19ന് രാവിലെയായിരുന്നു പാരിസിലെ ലോകപ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ ലോകത്തെ ഞെട്ടിച്ച കവര്‍ച്ച നടന്നത്. രാവിലെ 9 മണിക്ക് മ്യൂസിയം തുറന്ന് അരമണിക്കൂറിനുള്ളിലായിരുന്നു മോഷണം. ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെയും ചക്രവര്‍ത്തിനിയുടെയും അമൂല്യ ആഭരണശേഖരത്തില്‍ നിന്നുള്ള ഒന്‍പത് വസ്‍തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. 102 മില്യൺ ഡോളറാണ് മോഷ്ടിക്കപ്പെട്ട വസ്തുക്കളുടെ മൂല്യം കണക്കാക്കുന്നത്.
അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
MORE PREMIUM STORIES
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @MuseeLouvre എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
More Arrests in Louvre Museum Robbery Case: The suspects are being investigated and analyzed, revealing that one of the arrested individuals\“ DNA matched the crime scene. This development marks a significant step forward in solving the high-profile art heist.