കോയമ്പത്തൂർ∙ മലയോര വിനോദസഞ്ചാര മേഖലയായ വാൽപാറയിലേക്ക് നാളെ മുതൽ ഇ–പാസ് നിർബന്ധം. www.tnepass.tn.gov.in/home എന്ന വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യാം. അല്ലെങ്കിൽ കേരളത്തിൽനിന്നു വാൽപാറയിലേക്കു പ്രവേശിക്കുന്ന കോയമ്പത്തൂർ ജില്ലാതിർത്തിയായ ഷോളയാർ അണക്കെട്ടിന്റെ ഇടതുകരയിലെ (മഴുക്കുപ്പാറ വഴി) ചെക്പോസ്റ്റിലും ആളിയാർ ചെക്പോസ്റ്റിലും റജിസ്റ്റർ ചെയ്യാനുള്ള സൗകര്യമുണ്ട്. ഈ രണ്ടു സ്ഥലങ്ങളിലും ഇ–പാസ് പരിശോധനയ്ക്കായി റവന്യു, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Also Read വൈക്കത്ത് നിയന്ത്രണം വിട്ട കാർ തോട്ടിലേക്കു മറിഞ്ഞു; യുവ ഡോക്ടർക്ക് ദാരുണാന്ത്യം
പ്ലാസ്റ്റിക് സാധനങ്ങൾ കൊണ്ടുപോകാനും ഉപയോഗിക്കാനും അനുമതിയില്ലെന്നും പിടിച്ചെടുക്കുമെന്നും കലക്ടറേറ്റിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു. വാൽപാറ താലൂക്കിൽ വിലാസമുള്ള വാഹനങ്ങളെല്ലാം ഒരുതവണ മാത്രം റജിസ്റ്റർ ചെയ്താൽ മതി. സർക്കാർ ബസുകളെയും വാഹനങ്ങളെയും നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Also Read സൗമ്യനായി ബിനോയ് മെരുങ്ങുമെന്ന് കരുതി; പക്ഷേ.. ഒടുവിൽ മുഖ്യമന്ത്രി ചോദിച്ചു, ‘ഇത്രയൊക്കെ വേണോ?’: അന്ന് വിട്ടു കൊടുക്കേണ്ടി വന്നു സിപിഎമ്മിന് ആ നാലാം സീറ്റ്!
നീലഗിരി ജില്ല, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കു മാത്രമുണ്ടായിരുന്ന ഇ–പാസ് നിബന്ധനകൾ മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് വാൽപാറയിലേക്കും വ്യാപിപ്പിക്കുന്നത്.
ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
MORE PREMIUM STORIES
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @trikansh_sharma
എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Valparai e-pass: Valparai e-pass is now mandatory for travelers. Visitors can register through www.tnepass.tn.gov.in/home or at the Sholayar Dam and Aliyar Checkposts when traveling from Kerala.