ശുചിമുറി വിലാസത്തിൽ വരെ വ്യാജവോട്ടർ?; 33,000 വ്യാജവോട്ടർമാരുണ്ടെന്ന തെളിവ് നൽകി എംഎൻഎസ്

cy520520 2025-10-31 14:51:00 views 543
  



മുംബൈ∙ നവിമുംബൈയിലെ ബേലാപുർ നിയമസഭാ മണ്ഡലത്തിൽ 33,000ലേറെ വ്യാജവോട്ടർമാരുണ്ടെന്നു ചൂണ്ടിക്കാണിച്ച് മഹാരാഷ്ട്ര നവനിർമാൺ സേന തിരഞ്ഞെടുപ്പ് കമ്മിഷനു വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. വ്യാജവോട്ടർമാരുടെയും സംശയാസ്പദമായ രീതിയിൽ പേരുള്ളവരുടെയും വിവരങ്ങളാണു കൈമാറിയത്. 15,000 ഇരട്ടവോട്ടുകളും 18,000ലേറെ വ്യാജവോട്ടുകളുമുണ്ടെന്നാണ് എംഎൻഎസിന്റെ ആരോപണം.  

  • Also Read വാൽപാറയിലേക്ക്‌ നാളെ മുതൽ ഇ–പാസ് നിർബന്ധം; കേരളത്തിൽനിന്നുപോകുന്നവർക്ക് ചെക്‌പോസ്റ്റിലും റജിസ്റ്റർ ചെയ്യാം   


ജുയിനഗറിൽ ശുചിമുറിയുടെ മേൽവിലാസത്തിൽ വോട്ടറുണ്ടെന്ന ഉദാഹരണവും അവർ പങ്കുവച്ചിട്ടുണ്ട്. 200ലേറെ വോട്ടർമാരുടെ വിലാസം പാം ബീച്ച് റോഡ് സാൻപഡ എന്നു മാത്രമാണെന്നും എംഎൻഎസ് നേതാവ് ഗജാനൻ കാലെ പറഞ്ഞു. ‘‘കെട്ടിട നമ്പറോ വീട്ടുനമ്പറോ ഇവർക്കില്ല. തൊട്ടടുത്ത കടകളിൽ ചോദിച്ചിട്ടും ഇവരെക്കുറിച്ച് ആർക്കും വിവരമില്ല’’– അദ്ദേഹം പറഞ്ഞു.

  • Also Read സൗമ്യനായി ബിനോയ് മെരുങ്ങുമെന്ന് കരുതി; പക്ഷേ.. ഒടുവിൽ മുഖ്യമന്ത്രി ചോദിച്ചു, ‘ഇത്രയൊക്കെ വേണോ?’: അന്ന് വിട്ടു കൊടുക്കേണ്ടി വന്നു സിപിഎമ്മിന് ആ നാലാം സീറ്റ്!   


നേരത്തേ, ബേലാപുരിൽ വ്യാജവോട്ടർമാരുണ്ടെന്ന് ഇവിടെനിന്നുള്ള ബിജെപി എംഎൽഎ മന്ദാ മാത്രേയും വെളിപ്പെടുത്തിയിരുന്നു. താൻ ഇത് 2014 മുതൽ ഉന്നയിക്കുന്നതാണെന്നും എന്നാൽ നടപടിയുണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാണിച്ചതിനു പിന്നാലെയാണ് എംഎൻഎസ് വ്യാജവോട്ടർമാരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷനു മുന്നിൽ സമർപ്പിച്ചിരിക്കുന്നത്.
    

  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കഴിഞ്ഞദിവസം വർളി നിയമസഭാ മണ്ഡലത്തിലെ വ്യാജവോട്ടർമാരെക്കുറിച്ചുള്ള വിവരങ്ങൾ ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ആദിത്യ താക്കറെയും പുറത്തുവിട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് വോട്ടർപട്ടികയിലെ ക്രമക്കേടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും സംഘടിപ്പിക്കുന്നുണ്ട്. English Summary:
Fake voter lists : Fake voter lists are becoming a significant issue in the upcoming elections. Maharashtra Navnirman Sena (MNS) has submitted a detailed report to the Election Commission regarding 33,000 fake voters in the Belapur constituency, highlighting concerns about electoral integrity.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
132887

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.