പട്ന∙ ബിഹാർ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ. ഒന്നാംഘട്ട വോട്ടെടുപ്പിനു ദിവസങ്ങൾ ശേഷിക്കെയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഒരു കോടി ആളുകൾക്ക് സർക്കാർ ജോലി, സ്ത്രീകൾക്കായി പ്രത്യേക പദ്ധതികൾ തുടങ്ങി വൻ പ്രഖ്യാപനങ്ങളാണ് പത്രികയിലുള്ളത്. ബിജെപി അധ്യക്ഷൻ ജെ.പി.നദ്ദയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ചേർന്ന് രാവിലെ പട്നയിലാണ് ‘സങ്കൽപ് പത്ര’ എന്ന പേരില്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയത്.
Also Read ഒറ്റ ക്ലിക്കിൽ ഗൂഗിൾ പേ സ്റ്റേറ്റ്മെന്റ്; ബാങ്ക് വ്യത്യാസമില്ല: എങ്ങനെ?
ഒരുകോടി ജനങ്ങൾക്ക് സർക്കാർ ജോലി എന്നതാണ് പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനം. ഒരുകോടി സ്ത്രീകളെ ലക്ഷ്യമിട്ട് ‘ലക്പതി ദീദീസ്’ എന്ന പദ്ധതി തുടങ്ങുമെന്നും പ്രകടന പത്രികയിൽ പറയുന്നു. മാസം ഒരു ലക്ഷം രൂപ വരെ സമ്പാദിക്കാനായി സ്ത്രീകളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 2 ലക്ഷം രൂപ വരെ സഹായം നൽകും.
Also Read സൗമ്യനായി ബിനോയ് മെരുങ്ങുമെന്ന് കരുതി; പക്ഷേ.. ഒടുവിൽ മുഖ്യമന്ത്രി ചോദിച്ചു, ‘ഇത്രയൊക്കെ വേണോ?’: അന്ന് വിട്ടു കൊടുക്കേണ്ടി വന്നു സിപിഎമ്മിന് ആ നാലാം സീറ്റ്!
രണ്ടുഘട്ടമായാണ് ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 6നാണ് ആദ്യഘട്ടം. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നവംബർ 11ന് നടക്കും. നവംബർ 14നാണ് വോട്ടെണ്ണൽ.
ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
MORE PREMIUM STORIES
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @PTI/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Bihar Election : NDA\“s Bihar Election Manifesto 2025 promises one crore government jobs and special schemes for women. The \“Sankalp Patra\“ aims to empower women through the \“Lakpati Didis\“ scheme and address migration issues with extensive job creation.