ഡോ.അമലിന്റെ യാത്ര സുഹൃത്തിനെ കാണാൻ, മരക്കുറ്റിയിൽ ഇടിച്ചശേഷം തോട്ടിലേക്ക് വീണു; ആരും കണ്ടില്ല, ഞെട്ടലിൽ സഹപ്രവർത്തകർ

Chikheang 2025-10-31 16:51:07 views 700
  

  



കോട്ടയം∙ വൈക്കം തോട്ടുവക്കത്തിന് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞ് ഡോ.അമൽ സൂരജ് (33) മരിച്ചത് ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതിനാൽ ആണെന്ന് പ്രാഥമിക നിഗമനം. ഒറ്റപ്പാലം കണിയാംപുറം സ്വദേശിയായ അമൽ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. സുഹൃത്തിനെ കാണാനായി കൊട്ടാരക്കരയിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു. കാറിൽ മറ്റാരും ഉണ്ടായിരുന്നില്ല.  

  • Also Read വൈക്കത്ത് കാർ തോട്ടിലേക്കു മറിഞ്ഞു; ഒറ്റപ്പാലം സ്വദേശി യുവ ഡോക്ടർക്ക് ദാരുണാന്ത്യം   
  ഡോ.അമൽ (ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്)

രാത്രിയാണ് കാർ തോട്ടുവക്കം കനാലിലേക്കു മറിഞ്ഞത്. റോഡിനു വശത്തായുള്ള മരക്കുറ്റികൾ ഇടിച്ചുതെറിപ്പിച്ചാണ് കാർ കനാലിലേക്ക് വീണത്. ഈ സമയം ഇതാരുടേയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. തോടിന്റെ ഒരു ഭാഗത്ത് വീടുകളുണ്ടെങ്കിലും റോഡിൽനിന്ന് അൽപം മാറിയാണ്. തോടിനു മറുവശത്ത് വീടുകളില്ല. പുലർച്ചെ നടക്കാൻ പോയവരാണ് കാർ കനാലിൽ കിടക്കുന്നത് ആദ്യം കാണുന്നത്. അവർ പൊലീസ് കണ്‍ട്രോൾ റൂമിൽ വിളിച്ച് അറിയിച്ചു.  

  • Also Read സൗമ്യനായി ബിനോയ് മെരുങ്ങുമെന്ന് കരുതി; പക്ഷേ.. ഒടുവിൽ മുഖ്യമന്ത്രി ചോദിച്ചു, ‘ഇത്രയൊക്കെ വേണോ?’: അന്ന് വിട്ടു കൊടുക്കേണ്ടി വന്നു സിപിഎമ്മിന് ആ നാലാം സീറ്റ്!   


പിന്നീട് വൈക്കം ഫയർഫോഴ്സ് എത്തി അമലിനെ കാറിൽ നിന്നു പുറത്തെടുത്തെങ്കിലും മരിച്ചു. കരിയാറും വേമ്പനാട്ട് കായലും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന കനാലാണിത്. ദിവസങ്ങൾക്കു മുൻപാണ് കനാൽ ജെസിബി ഉപയോഗിച്ച് ആഴം കൂട്ടിയത്. വൈക്കം ഫയർഫോഴ്സും പൊലീസും ചേർന്ന് കാർ കനാലിൽ നിന്നും ഉയർത്തി. അമലിന്റെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.  
    

  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കൊല്ലം അസീസിയ മെഡിക്കൽ കോളജിലാണ് സൂരജ് പിജി ചെയ്തത്. ജില്ലയിലെ വിവിധ ആശുപത്രികളിൽ രോഗികളെ ചികിത്സിക്കുന്നുണ്ട്. രണ്ടു ദിവസം മുൻപാണ് പാലക്കാട്ടെ വീട്ടിൽ പോയി വന്നത്. എറണാകുളത്തേക്ക് പോകുന്നതായി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. English Summary:
Car accident in Kerala results in the unfortunate death of Doctor Amal Sooraj. The accident occurred near Thottuvakam when his car veered off the road and into a canal, with initial investigations suggesting he may have fallen asleep at the wheel. Authorities are investigating the circumstances surrounding the incident.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
138150

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.