search
 Forgot password?
 Register now
search

സ്കൂൾ വിദ്യാർഥികളുടെ വിളർച്ചയകറ്റി; വിദ്യ പർഷുരാംകറിന് രോഹിണി നയ്യാർ പുരസ്കാരം

Chikheang 2025-11-1 03:20:59 views 541
  



ന്യൂഡൽഹി ∙ നയ്യാർ ഫൗണ്ടേഷൻ ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് പർപ്പസ് ഏർപ്പെടുത്തിയ രോഹിണി നയ്യാർ പുരസ്കാരം (10 ലക്ഷം രൂപ) പുണെ സ്വദേശിയായ ഫൂഡ് ടെക്നോളജിസ്റ്റും സംരംഭകയുമായ വിദ്യ പർഷുരാംകർ ഏറ്റുവാങ്ങി. പുണയിലെ  ഗ്രാമീണ മേഖലയിലെ സ്കൂൾ വിദ്യാർഥികൾക്ക് ബാജ്റ ഉപയോഗിച്ച് പോഷകസമ്പുഷ്ടമായ വിഭവങ്ങളുണ്ടാക്കി വിളർച്ചയകറ്റാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം.

  • Also Read ശബരിമല വെർച്വൽ ക്യൂ ബുക്കിങ് നാളെ മുതൽ; ദിവസം 70,000 ഭക്തർക്ക് അവസരം   


പ്രധാനമന്ത്രിയുടെ ഇകണോമിക് അഡ്വൈസറി കൗൺസിൽ ചെയർമാൻ പ്രഫ. എസ്.മഹേന്ദ്രദേവ് പുരസ്കാരം നൽകി. ധീരജ് നയ്യാർ, ദീപക് നയ്യാർ, സീത പ്രഭു, രാജേഷ് ഠണ്ടൻ, അശോക് ഖോസ്‌ല എന്നിവർ പ്രസംഗിച്ചു. പ്രമുഖ സാമ്പത്തിക വിദഗ്ധയായിരുന്ന ഡോ.രോഹിണി നയ്യാറിന്റെ സ്മരണാർഥം അവരുടെ കുടുംബം ഏർപ്പെടുത്തിയതാണ് പുരസ്കാരം.

അഗ്രോസീ ഓർഗാനിക്സ് എന്ന സംരംഭത്തിന്റെയും അതിനു കീഴിൽ മില്ലെറ്റ്സ് നൗ എന്ന ബ്രാൻഡിൽ പോഷകാഹാരം ലഭ്യമാക്കുന്ന പദ്ധതിയുടെയും തുടക്കക്കാരിയാണ് വിദ്യ പർഷുരാംകർ. ബയോഫെർട്ടിലൈസ്ഡ് ധാന്യങ്ങൾ ഉപയോഗിച്ച് സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്ന പ്രവർത്തനങ്ങൾക്ക് ഇവർ‌ നേതൃത്വം നൽകുകയാണ്. വിദ്യ ആരംഭിച്ച ‘ന്യൂട്രി ഡബ്ബ’ പദ്ധതി നിരവധി കാർഷിക കുടുംബങ്ങളിലെ സ്ത്രീകളെ വരുമാനം കണ്ടെത്തുന്നതിലേക്കും നയിച്ചു. വിദ്യ ഖരഗ്പുർ ഐഐടിയിൽ നിന്ന് ഫൂഡ് പ്രൊസസ്സ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Vidya Parshuramkar Receives Rohini Nayyar Award: Rohini Nayyar Award recognizes Vidya Parshuramkar for her work in providing nutritious bajra-based food to rural school children.
like (0)
ChikheangForum Veteran

Post a reply

loginto write comments

Previous / Next

Previous threads: 12x braided fishing line Next threads: spinaway casino bonus
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com