search
 Forgot password?
 Register now
search

‘പ്രവർത്തിച്ചത് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ച്’; മൊഴി നൽകി സുധീഷ്, സിപിഎമ്മിന്റെ സജീവ പ്രവർത്തകൻ

cy520520 2025-11-1 21:21:06 views 1154
  



തിരുവനന്തപുരം∙ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി കവർന്ന കേസിൽ മൂന്നാം പ്രതിയായ ഡി.സുധീഷ്കുമാർ, എൻ.വാസു ദേവസ്വം പ്രസിഡന്റായിരുന്നപ്പോൾ എക്സിക്യൂട്ടീവ് ഓഫിസറായിരുന്നു. 2019 ൽ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി ചെമ്പുപാളിയെന്ന റിപ്പോർട്ട് തയാറാക്കിയപ്പോൾ സുധീഷ്കുമാറിനായിരുന്നു നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ട ചുമതല. അന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആയിരുന്നു മുരാരി ബാബു. സ്വർണപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാൻ രണ്ട് ഉദ്യോഗസ്ഥരും താൽപര്യമെടുത്തു എന്നാണ് പൊലീസ് പറയുന്നത്. സ്വർണപാളികളിൽനിന്ന് സ്വർണം വേർതിരിച്ചെടുത്തു മോഷ്ടിച്ച കേസിൽ ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി.

  • Also Read പോറ്റിക്ക് സ്വർണo കൈവശപ്പെടുത്താൻ അവസരം ഒരുക്കി, വെറും ചെമ്പ് പാളികളെന്ന് എഴുതി; സുധീഷ് കുമാര്‍ റിമാന്‍ഡിൽ   


അടൂർ മണ്ണടി ദേശകല്ലുംമൂട്ടിലാണ് സുധീഷ് കുമാറിന്റെ വീട്. വിരമിച്ചശേഷം സിപിഎം പ്രവർത്തനങ്ങളിൽ സജീവമാണ്. സുധീഷിനെക്കുറിച്ച് നാട്ടിൽ ആർക്കും മോശം അഭിപ്രായമില്ല. എല്ലാവരോടും നല്ലരീതിയിൽ പെരുമാറുന്ന ആളാണ്. സാധാരണ രീതിയിൽ പണികഴിപ്പിച്ച ഇരുനിലവീടാണുള്ളത്. മകന്‍ സ്കൂളിൽ പ്യൂണായി ജോലി ചെയ്യുന്നു. മകളുടെ വിവാഹം കഴിഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് പ്രത്യേക അന്വേഷണ സംഘം മണ്ണടിയിലെ വീട്ടിലെത്തിയത്. സിവിൽ ഡ്രസിലാണ് ഉദ്യോഗസ്ഥരെത്തിയത്. തിരിച്ചറിയൽ കാർഡ് കാണിച്ചശേഷം കസ്റ്റഡിയിൽ എടുക്കുകയാണെന്ന് അറിയിച്ചു. തിരുവനന്തപുരത്തേക്കു കൊണ്ടുപോകുകയാണെന്നു വീട്ടുകാരോടു പറഞ്ഞു. രാത്രിയോടെ തിരുവനന്തപുരത്തെത്തിച്ചു വിശദമായി ചോദ്യം ചെയ്തു. ഇന്ന് രാവിലെ അറസ്റ്റു രേഖപ്പെടുത്തി.  

  • Also Read ആഗ്രഹമുണ്ടോ പഞ്ചായത്ത് മെംബറാവാൻ? കല്യാണംവിളി പോലെ പ്രചാരണം; കാശിറക്കാതെ ജയിക്കാൻ ഇത്ര എളുപ്പമോ?   


ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ചാണു പ്രവർത്തിച്ചതെന്നും ഫയൽ തിരുത്താൻ ദേവസ്വം ബോർഡ് ഉൾപ്പെടെ 5 പേർക്ക് അധികാരം ഉണ്ടായിരുന്നുവെന്നുമാണ് അന്വേഷണസംഘത്തിനു സുധീഷ് നൽകിയ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധീഷ്കുമാറിനെ ചോദ്യം ചെയ്തത്. റാന്നി കോടതിയിൽ ഹാജരാക്കിയതിനു പിന്നാലെ റിമാൻഡ് ചെയ്തു.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Temple theft case focuses on the arrest of D. Sudheesh Kumar in connection with the Dwarapalaka idol theft. He was taken into custody for his alleged involvement in the gold plating theft from the Dwarapalaka statues.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153701

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com