deltin33 • 2025-10-28 09:34:31 • views 1270
ഒറ്റപ്പാലം∙ വാണിയംകുളത്തു ഡിവൈഎഫ്ഐ മുൻ നേതാവ് വിനേഷിനെ ആക്രമിച്ച കേസിൽ ഒരാൾ കൂടി പൊലീസിൽ കീഴടങ്ങി. ഡിവൈഎഫ്ഐ വാണിയംകുളം ടൗൺ യൂണിറ്റ് സെക്രട്ടറി അജയ് കൃഷ്ണയാണു കീഴടങ്ങിയത്. ആദ്യം വാണിയംകുളത്തെ ബാർ ഹോട്ടലിനു സമീപവും പിന്നീടു പനയൂരിലുമായി വിനേഷ് ആക്രമിക്കപ്പെടുമ്പോൾ അജയ് കൃഷ്ണയുടെ സാന്നിധ്യം ഉണ്ടെന്നാണു പൊലീസിന്റെ കണ്ടെത്തൽ. ബാർ ഹോട്ടലിനു സമീപത്തു നിന്നു രണ്ടാമത്തെ അക്രസംഭവം നടന്ന പനയൂരിലേക്ക് മുഖ്യപ്രതി ഹാരിസിനെ ബൈക്കിൽ കൊണ്ടുപോയതും അജയ് കൃഷ്ണയാണെന്നു പൊലീസ് പറഞ്ഞു.
- Also Read ഗ്രനേഡ് എറിയുമ്പോൾ ശ്രദ്ധിക്കണ്ടേ അമ്പാനേ! പൊലീസുകാർക്ക് ഏറു പരിശീലനം; ഡിവൈഎസ്പിക്കും വേണമെന്ന് കോൺഗ്രസ്
അതേസമയം, ഇയാൾക്ക് അക്രമത്തിൽ നേരിട്ടു പങ്കില്ല. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. ഷൊർണൂർ ഗണേശ്ഗിരിയിൽ ഡിവൈഎഫ്ഐ നടത്തിയ പഞ്ചഗുസ്തി മത്സരം ഉദ്ഘാടനം ചെയ്തതു സംബന്ധിച്ചു ഷൊർണൂർ ബ്ലോക്ക് സെക്രട്ടറി രാകേഷ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിനു താഴെ വിനേഷിട്ട കമൻ്റിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണു കേസ്. ഡിവൈഎഫ്ഐ നേതാക്കളായ രാകേഷും ഹാരിസും ഉൾപ്പെടെ 5 പേരാണു നേരത്തെ പിടിയിലായി റിമാൻഡിലുള്ളത്. കഴിഞ്ഞ 8നു രാത്രിയായിരുന്നു പനയൂർ തോട്ടപ്പള്ളിയാലിൽ വിനേഷിനു നേരെ വാണിയംകുളത്തും പനയൂരിലും വച്ച് ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ വിനേഷ് ഇപ്പോഴും ചികിത്സയിലാണ്. English Summary:
One More Arrest in Ex- DYFI leader Attack Case in Vaniyankulam: Vaniyankulam attack focuses on the assault on DYFI leader Vinesh in Ottapalam. The police have arrested several individuals, including DYFI members, in connection with the attack. |
|