search
 Forgot password?
 Register now
search

സംഗീത പരിപാടികൾക്കായി വിദേശത്ത് പോകാം; റാപ്പർ വേടന് ഹൈക്കോടതിയുടെ അനുമതി

Chikheang 2025-11-3 22:24:30 views 771
  



കൊച്ചി ∙ സംഗീത പരിപാടികളിൽ പങ്കെടുക്കുന്നതിന് വിദേശത്തു പോകാൻ റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിക്ക് അനുമതി. വിദേശത്തു പോകുന്നതിന് ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് വേടൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി അനുമതി. തൃക്കാക്കര പൊലീസ് റജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ജാമ്യവ്യവസ്ഥകൾ നിർദേശിച്ചിരുന്നു. സംസ്ഥാനം വിട്ടു പോകരുത്, എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം എന്നീ വ്യവസ്ഥകളിൽ ഇളവു വേണമെന്ന വേടന്റെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. േനരത്തേ, ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസിലെ ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവനുവദിച്ചിരുന്നു.

  • Also Read ആഴത്തിൽ കുഴി, ബാരിക്കേഡുകൾ സ്ഥാപിച്ചില്ല; ഇടപ്പള്ളി–മണ്ണുത്തി പാതയിൽ കുരുക്ക് തുടരുന്നുവെന്ന് കലക്ടർ ഹൈക്കോടതിയിൽ   


നവംബർ 11ന് ദുബായ്, നവംബർ 28ന് ഖത്തർ, ഡിസംബർ 13ന് ഫ്രാൻസ്, ഡിസംബർ 20ന് ജർമനി എന്നിങ്ങനെ തനിക്കുള്ള സംഗീതപരിപാടികൾ കാണിച്ചാണ് വേടൻ ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടത്. സ്റ്റേജ് ഷോകൾ നടത്തുന്ന തനിക്ക് ജോലി ചെയ്തു ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണ് വിദേശത്തു പോകാൻ പാടില്ലെന്ന നിബന്ധന വച്ചതിലൂടെ. മാത്രമല്ല, രണ്ടു വ്യവസ്ഥകളും റദ്ദാക്കിയാലും കേസിന്റെ അന്വേഷണത്തെ അത് ഒരു വിധത്തിലും ബാധിക്കില്ലെന്നുമാണ് വേടൻ വാദിച്ചിരുന്നത്. സെഷൻസ് കോടതി ഇക്കാര്യത്തിലുള്ള ഹർജി തള്ളിയതോടെയാണ് വേടൻ ഹൈക്കോടതിയെ സമീപിച്ചത്.

  • Also Read ട്രംപിനോടു ‘മിണ്ടി’ കാര്യം നേടിയെടുത്ത് ചൈന, കൊറിയ; ‘പിണക്കം’ തുടർന്ന് മോദി, ഇന്ത്യയ്ക്ക് നഷ്ടം; ആസിയാനിൽ എന്താണു സംഭവിച്ചത്?   


‌വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് വേടനെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ദലിത് സംഗീതത്തെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട് വേടനെ സമീപിച്ചപ്പോൾ തന്നോട് ലൈംഗികാതിക്രമം കാണിച്ചെന്ന ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ സെൻട്രൽ പൊലീസ് എടുത്തതാണ് മറ്റൊരു കേസ്.
    

  • ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
      

         
    •   
         
    •   
        
       
  • അർജന്റീനയ്ക്കൊപ്പം ബ്രസീലും വരുമായിരുന്നോ? പഴി കേൾപ്പിച്ചത് ആരാണ്? മുംബൈ ആയിരുന്നോ പ്രതീക്ഷ? അവർ ചാടി, സ്പൈക്കില്ലാതെ മുളങ്കമ്പിൽ കുത്തി!
      

         
    •   
         
    •   
        
       
  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Rapper Vedan gets permission to travel abroad for music shows. The Kerala High Court granted the rapper permission to travel, relaxing his bail conditions in a sexual assault case.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com