‘വേടനു ‘പോലും’ സിനിമ അവാർഡ് കിട്ടി; അതിനുള്ള മനസ്സ് സർക്കാരിനുണ്ട്’: വിവാദം, പിന്നാലെ തിരുത്തി മന്ത്രി

deltin33 2025-11-5 01:21:21 views 467
  



കോഴിക്കോട്∙ വേടനു ‘പോലും’ സിനിമ അവാർഡ് കിട്ടിയെന്ന് പൊതു പരിപാടിയിലെ പ്രസംഗത്തിനിടെ പറഞ്ഞ സാംസ്കാരിക മന്ത്രി സജി ചെറിയാൻ വെട്ടിലായി. അബദ്ധം മനസ്സിലായ മന്ത്രി പിന്നാലെ താൻ പറഞ്ഞത് മാധ്യമങ്ങൾക്കു മുന്നിൽ തിരുത്തി. പ്രസംഗത്തിൽ വേടനെക്കുറിച്ചു പറഞ്ഞ ‘പോലും’ എന്ന പ്രയോഗം വളച്ചൊടിക്കരുതെന്നും ഗാനരചയിതാവല്ലാത്ത വേടന് അവാർഡ് നൽകിയതിനാലാണ് അങ്ങനെ പറഞ്ഞതെന്നും തിരുത്തുകയായിരുന്നു. ‘‘വെറുതെ വിവാദമാക്കുകയാണ്. വേടൻ പറഞ്ഞ വാക്കാണ് താനും പറഞ്ഞത്. അത് വളച്ചൊടിക്കരുത്. ഗാനരചനാ രംഗത്ത് ഒരുപാട് പ്രഗത്ഭർ നിൽക്കുമ്പോൾ നല്ലൊരു കവിതയെഴുതിയ വേടനെ ഞങ്ങൾ, സ്വീകരിച്ചു, ജൂറി സ്വീകരിച്ചു. അതിനുളള മനസ്സ് സർക്കാരിനുണ്ട്.’’ –  മന്ത്രി  വിശദീകരിച്ചു.

  • Also Read തിരുവനന്തപുരം കോർപറേഷൻ: രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്   


അഞ്ചു വർഷമായി പരാതികളില്ലാതെയാണ് സിനിമ അവാർഡ് നൽകുന്നത്. അതിൽ സന്തോഷമുണ്ട്. മമ്മൂട്ടിക്ക് അവാർഡ് കിട്ടി. ദാദാസാഹിബ് ഫാൽക്കെ അവാർഡ് കിട്ടിയ മോഹൻലാലിനു സ്വീകരണം നൽകി. മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മുൻ വർഷങ്ങളിലേക്കാൾ വലിയ കയ്യടി ലഭിച്ചു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് വേദിയിൽ ഇരിക്കെയാണ് സാംസ്കാരിക വകുപ്പിന്റെ നേട്ടങ്ങൾ മന്ത്രി എണ്ണിയെണ്ണി പറഞ്ഞത്. ഇതിനിടെയായിരുന്നു ‘ഇപ്രാവശ്യം വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു’ എന്ന മന്ത്രിയുടെ പരാമർശം.

  • Also Read ‘പ്രിയപ്പെട്ട ജാൻവി..’: ക്ഷമ ചോദിച്ച് മലയാളികൾ; ‘തിരികെ വരണം, കേരളീയരുടെ യഥാർഥ സ്നേഹം അറിയണം’   


ഇതേക്കുറിച്ചു വേദി വിട്ടിറങ്ങുമ്പോൾ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ‘പോലും’ പ്രയോഗം വളച്ചൊടിച്ച് വിവാദമാക്കരുതെന്നു മന്ത്രി പറഞ്ഞത്. ‘ശ്രീകുമാരൻതമ്പി സാറിനെപ്പോലെ ഒരുപാട് എഴുത്തുകാരുള്ള നാട്ടിൽ, വേടനെപ്പോലെ, പാട്ടുപാടുന്ന, ഗാനരചയിതാവല്ലാത്ത ഒരാൾ ഗാനമെഴുതിയപ്പോൾ അത് കേരളം സ്വീകരിച്ചു എന്നാണ് പറഞ്ഞത്. അത് ആ അർഥത്തിൽ കാണണം. എല്ലാം നെഗറ്റീവായി ചിന്തിക്കരുത്. അതിന്റെ നല്ല വശം എടുക്കണം.’ – സജി ചെറിയാൻ വിശദീകരിച്ചു.
    

  • എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
  • ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കുട്ടികളുടെ സിനിമയുമായി ബന്ധപ്പെട്ട പ്രശ്നം ചർച്ച ചെയ്യാൻ ഉടൻ യോഗം വിളിക്കുമെന്നും സംസ്ഥാന ചലച്ചിത്ര അവാർഡിൽ കുട്ടികളുടെ സിനിമയെ പരിഗണിക്കാത്തതിനെ കുറിച്ച് പരാമർശിച്ച് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കുട്ടികളുടെ 4 സിനിമ പരിഗണിച്ചു. രണ്ടെണ്ണം അന്തിമ പട്ടികയിൽ വന്നു. അവാർഡ് നൽകാനുള്ള സർഗാത്മകത ജൂറി കണ്ടില്ല. ഇക്കാര്യം ജൂറിയോടു ചോദിച്ചിരുന്നു. സിനിമയിൽ കുട്ടികൾക്ക് ക്രിയേറ്റീവ് പ്രാധാന്യം നൽകണമെന്ന് സിനിമാ മേഖലയിലുള്ളവരോട് പറയും. സർക്കാർ സഹായം ആവശ്യമെങ്കിൽ അത് നൽകും. അടുത്ത തവണ കുട്ടികൾക്ക് അവാർഡ് നൽകുമെന്നും മന്ത്രി പറഞ്ഞു. English Summary:
Minister Saji Cherian: Kerala Film Awards faced a minor controversy when Minister Saji Cherian\“s remark about lyricist Vedan was misinterpreted. The minister clarified his statement, emphasizing the government\“s support for recognizing talent beyond established artists and reiterating the commitment to supporting children\“s cinema in future awards.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
326546

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.