search
 Forgot password?
 Register now
search

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുടെ കേന്ദ്രം തകർത്ത് സുരക്ഷാ സേന; പിടിച്ചെടുത്തത് വൻ ആയുധ ശേഖരം

deltin33 2025-11-5 09:21:04 views 1238
  



റായ്പുർ ∙ ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുടെ ആയുധ നിർമ്മാണ കേന്ദ്രം തകർത്ത് സുരക്ഷാ സേന. വൻ ആയുധ ശേഖരമാണ് പിടിച്ചെടുത്തത്. സുക്മ ജില്ലയിലെ വനത്തിൽ സ്ഥിതി ചെയ്യുന്ന മാവോയിസ്റ്റുകളുടെ ആയുധ നിർമ്മാണ കേന്ദ്രമാണ് സുരക്ഷാ സേന തകർത്തത്. 17 തോക്കുകളും ആയുധ നിർമാണ വസ്തുക്കളുടെ വൻ ശേഖരവും പിടികൂടി.

  • Also Read ‘വെടിയുണ്ടകൾക്ക് പകരം പീരങ്കികളെ നേരിടേണ്ടിവരും’: പാക്ക് ഭീകരർക്ക് താക്കീതുമായി അമിത് ഷാ   


ഒരു ബാരൽ ഗ്രനേഡ് റോക്കറ്റ് ലോഞ്ചർ, ആറ് ബാരൽ ഗ്രനേഡ് ലോഞ്ചറുകൾ, ആറ് 12-ബോർ റൈഫിളുകൾ, മൂന്ന് സിംഗിൾ ഷോട്ട് റൈഫിളുകൾ, നാടൻ തോക്കുകൾ എന്നിവ ഉൾപ്പെടെ 17 ആയുധങ്ങൾ ജില്ലാ റിസർവ് ഗാർഡിന്റെ സംഘം കണ്ടെടുത്തു.

രണ്ട് 12-ബോർ റൈഫിൾ ബാരലുകൾ, 2 സിംഗിൾ ഷോട്ട് റൈഫിൾ ബാരലുകൾ, ഒരു വലിയ ഹാൻഡ് ഡ്രിൽ മെഷീൻ, 17 ബെഞ്ച് വൈസുകൾ, മൂന്ന് ബിജിഎൽ ബാരലുകൾ, രണ്ട് ബിജിഎൽ ബോഡി കവറുകൾ, ഇലക്ട്രിക് വയർ, ഇരുമ്പ് പൈപ്പുകൾ, തോക്കുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മറ്റു വസ്തുക്കൾ എന്നിവയും പിടിച്ചെടുത്തതായി സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.

  • Also Read \“എൻഡിഎയുടെ എതിരാളികൾ ഹെലിപാഡും റോഡുകളും നശിപ്പിച്ചു’: മധ്യപ്രദേശ് മുഖ്യമന്ത്രി; ആരോപണം തള്ളി ജില്ലാ ഭരണകൂടം   

    

  • എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
  • ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


‘സുരക്ഷാ സേനയുടെ ലക്ഷ്യം മാവോയിസ്റ്റുകളുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക മാത്രമല്ല, സംസ്‌ഥാനത്ത് ശാശ്വത സമാധാനവും വികസനവും സ്ഥാപിക്കുക എന്നതുകൂടിയാണ്. ആയുധം ഉപേക്ഷിച്ച് സാമൂഹ്യ ജീവിതത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാരിന് കീഴിൽ മാന്യമായ ജീവിതം ഉറപ്പാക്കും’ – സുക്മ പൊലീസ് സൂപ്രണ്ട് കിരൺ ചവാൻ പറഞ്ഞു. English Summary:
Security Forces Dismantle Maoist Arms Factory in Chhattisgarh: Chhattisgarh Maoist attack sees a significant blow as security forces dismantle a Maoist arms factory in Sukma district. The operation not only disrupts Maoist infrastructure but also aims to establish lasting peace and development in the state.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com