search
 Forgot password?
 Register now
search

മദ്യപന്മാരുടെ ശ്രദ്ധയ്ക്ക്: ട്രെയിനിൽ പൊലീസ് കണ്ടാൽ പിടിക്കും, അടുത്ത സ്റ്റേഷനിൽ ഇറക്കും

deltin33 2025-11-6 03:21:03 views 625
  



കോഴിക്കോട് ∙ ട്രെയിൻ യാത്രക്കാരുടെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ പൊലീസുകാർക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ കർശന നിർദേശം. റെയിൽവേ പൊലീസിനു പുറമേ ആവശ്യമെങ്കിൽ ലോക്കൽ സ്റ്റേഷനുകളിലെ പൊലീസുകാരെയും താൽക്കാലികമായി റെയിൽവേ സ്റ്റേഷനിലേക്ക് നൽകി സുരക്ഷ കർശനമാക്കാനാണ് നിർദേശം. വർക്കലയിൽ പെൺകുട്ടിയെ യാത്രക്കാരൻ ആക്രമിച്ച് പുറത്തേക്കു തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

  • Also Read ചുവപ്പ് സിഗ്നൽ കണ്ടിട്ടും മെമു നിർത്തിയില്ല, ചരക്കുവണ്ടിയിൽ ഇടിച്ചു കയറി; ബിലാസ്പുർ അപകടത്തിൽ മരണം 11 ആയി   


ട്രെയിനുകളിൽ പ്രത്യേക പരിശോധന കൂടാതെ പ്ലാറ്റ്ഫോമുകളിലും പരിശോധന കർശനമാക്കി. ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും മദ്യപിച്ച് യാത്ര ചെയ്യുന്നത് കണ്ടെത്തിയാൽ പിടികൂടി നിയമനടപടി സ്വീകരിക്കാനാണ് നിർദേശം. യാത്ര മുടങ്ങുമെന്ന് മാത്രമല്ല കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു. ട്രെയിനുകൾക്കുളളിൽ മദ്യപിച്ച നിലയിൽ കണ്ടെത്തിയാൽ അടുത്ത സ്റ്റേഷനിൽ ഇറക്കി, പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നടപടിയെടുക്കാനാണ് തീരുമാനം. English Summary:
Railway Police Increased Security Measures on Trains in Kerala : Police are increasing patrols on trains and platforms, with strict action against drunk passengers to ensure passenger safety.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com