search
 Forgot password?
 Register now
search

‘ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി ഭഗവത്ഗീതയെ കുറിച്ച് ക്ലാസെടുക്കുന്നു‍; നരകത്തിൽ പോകാൻ‌ യോഗ്യൻ’

deltin33 2025-9-23 19:40:41 views 1339
  



പത്തനംതിട്ട ∙ ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി വിജയൻ ഭഗവത്ഗീതയെ കുറിച്ച് ക്ലാസ് എടുക്കുന്നുവെന്ന് തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ. ആഗോള അയ്യപ്പ സംഗമത്തിനു ബദലായി പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഗണപതി മിത്ത് എന്ന് പറഞ്ഞവർ ക്ലാസെടുക്കുകയാണ്. 2018 ൽ കണ്ട കാഴ്ച ഇപ്പോള്‍ പന്തളത്ത് കാണുന്നു. ആഗോള അയ്യപ്പ സംഗമത്തിനു സനാതന ധർമത്തെ തർക്കാൻ ശ്രമിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെയാണ് കേരള സർക്കാർ ക്ഷണിച്ചതെന്നും അണ്ണാമലൈ പറഞ്ഞു.  


ഡിഎംകെ ആഗോള മുരുക സംഗമം നടത്തുന്നത് കണ്ടാണ് കേരളത്തിൽ ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. രണ്ട് പേരും അതിന് യോഗ്യത ഇല്ലത്തവരാണ്. ഇങ്ങനെ ഉള്ളവർ നരകത്തിൽ പോകും എന്ന് ഭഗവത് ഗീതയിൽ പറയുന്നുണ്ട്. അതിനു യോഗ്യത ഉള്ള ആളാണ് പിണറായി വിജയൻ. ഗീതയിലെ ആ ഭാഗം കൂടി അദ്ദേഹം പഠിക്കണം. 2018ൽ അത്തരത്തിലുള്ള പ്രവർത്തികളാണ് പിണറായി ചെയ്തതെന്നും ഉദ്ഘാടന പ്രസംഗത്തിൽ അണ്ണാമലൈ പറഞ്ഞു. English Summary:
Annamalai\“s Criticism of Pinarayi Vijayan: K Annamalai criticizes Pinarayi Vijayan for discussing the Bhagavad Gita despite being an atheist.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467353

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com