search
 Forgot password?
 Register now
search

അസിം മുനീർ കൂടുതൽ കരുത്തനാകുന്നു? ഭരണഘടന ഭേദഗതിക്ക് ഒരുങ്ങി പാക്കിസ്ഥാൻ, സൈന്യത്തിന് കൂടുതൽ അധികാരം

cy520520 2025-11-7 05:21:32 views 1254
  



ന്യൂഡൽഹി∙ പാക്കിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറിലേക്ക് കൂടുതൽ അധികാരം കേന്ദ്രീകരിക്കുന്ന തരത്തിൽ പാക്കിസ്ഥാൻ ഭരണഘടന ഭേദഗതി ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 27-ാം ഭേദഗതി പ്രകാരം കരസേനാ മേധാവിയുടെയും സായുധ സേനയുടെ കമാൻഡറുടെയും നിയമനത്തെ നിയന്ത്രിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 243-ൽ മാറ്റം വരുത്താനാണ് നീക്കം. ഇതോടെ സൈന്യത്തിന് കൂടുതൽ അധികാരം ലഭിക്കാനാണ് സാധ്യതയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഭരണഘടനാ ഭേദഗതി ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ഷെഹ്ബാസ് ഷെരീഫ് സർക്കാർ സ്ഥിരീകരിച്ചു.  

  • Also Read വെടിനിർത്തൽ ധാരണ ലംഘിച്ച് പാക്കിസ്ഥാൻ; അഫ്ഗാനിലെ ജനവാസ മേഖലകളിൽ കനത്ത ഷെല്ലാക്രമണം   


27-ാം ഭേദഗതിക്ക് പിന്തുണ തേടി സർക്കാർ തന്നെ സമീപിച്ചതായി പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) മേധാവി ബിലാവൽ ഭൂട്ടോ സമൂഹമാധ്യമത്തിൽ കുറിച്ചതിനെ തുടർന്നാണ് ഭരണഘടനയിലെ മാറ്റങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ആരംഭിച്ചത്. പാക്കിസ്ഥാൻ പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിൽ സംസാരിക്കവെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറും റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. അതേസമയം ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെ ഭരണഘടന മാറ്റാൻ സർക്കാർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷമായ പാക്കിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് പാർട്ടി ആശങ്ക പ്രകടിപ്പിച്ചു.



മേയ് മാസത്തിൽ ഇന്ത്യൻ സൈന്യം നടപ്പാക്കിയ ഓപ്പറേഷൻ സിന്ദൂറിനെത്തുടർന്നാണ് കരസേനാ മേധാവി അസിം മുനീറിനെ പാക്കിസ്ഥാൻ ഫീൽഡ് മാർഷൽ ആയി നിയമിച്ചത്. പിന്നാലെ പാക്കിസ്ഥാന്റെ രാഷ്ട്രീയ രംഗത്ത് അസിം മുനീർ പിടിമുറുക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുഎസ് ഉൾപ്പെടെയുള്ള പല വിദേശസന്ദർശനങ്ങളിലും അസിം മുനീറാണ് പ്രതിനിധി സംഘത്തെ നയിച്ചിരുന്നത്.
    

  • വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
      

         
    •   
         
    •   
        
       
  • ‘കരച്ചിൽ പോലും അസ്വസ്ഥരാക്കുന്നു’: കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തുന്നതിനു പിന്നിലെന്താണ്? ലക്ഷണങ്ങൾ തിരിച്ചറിയാനാകുമോ?
      

         
    •   
         
    •   
        
       
  • ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Asim Munir\“s Grip on Power Tightens: Asim Munir is potentially gaining more power in Pakistan. The country is planning a constitutional amendment that could significantly increase the military\“s authority.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153662

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com