search
 Forgot password?
 Register now
search

ജാതി പരാമർശമുള്ള രേഖകൾ, സ്റ്റിക്കറുകള്‍, ബോർഡുകൾ തുടങ്ങിയവയ്ക്ക് നിരോധനം; പുതിയ നീക്കവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

deltin33 2025-9-23 19:41:02 views 1283
  



ലക്നൗ∙ പൊലീസ് രേഖകളില്‍ നിന്നും പൊതു അറിയിപ്പുകളില്‍ നിന്നും ജാതി സംബന്ധമായ എല്ലാ പരാമര്‍ശങ്ങളും ഉടനടി നീക്കം ചെയ്യാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു. ജാതി വിവേചനം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി.


രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ജാതി അടിസ്ഥാനത്തിലുള്ള റാലികളും പൊതു പരിപാടികളും സംസ്ഥാനത്തുടനീളം നിരോധിച്ചിട്ടുണ്ട്. ജാതിയുടെ പേരിലുള്ള അഭിമാനമോ വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വാഹനങ്ങളില്‍ ജാതി അടിസ്ഥാനത്തിലുള്ള സ്റ്റിക്കറുകളോ മുദ്രാവാക്യങ്ങളോ പതിച്ചാല്‍ മോട്ടര്‍ വാഹന നിയമപ്രകാരം പിഴ ഈടാക്കാനും സര്‍ക്കാര്‍ നിർദേശം നല്‍കിയിട്ടുണ്ട്.  


പ്രതികളുടെ ജാതി ഇനി പൊലീസ് റജിസ്റ്ററുകളിലോ കേസ് മെമ്മോകളിലോ അറസ്റ്റ് രേഖകളിലോ പൊലീസ് സ്റ്റേഷന്‍ നോട്ടിസ് ബോര്‍ഡുകളിലോ രേഖപ്പെടുത്തരുതെന്ന് ആക്ടിങ് ചീഫ് സെക്രട്ടറി ദീപക് കുമാര്‍ നിദേശം നല്‍കി. സംസ്ഥാനത്തെ ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്‌വർക്ക് ആന്‍ഡ് സിസ്റ്റംസ് (സിസിടിഎന്‍എസ്) പോര്‍ട്ടലില്‍ നിന്നും ജാതി രേഖപ്പെടുത്താനുള്ള കോളം നീക്കം ചെയ്യും. പോര്‍ട്ടലില്‍നിന്ന് ഈ കോളം നീക്കം ചെയ്യുന്നത് വരെ അത്തരം കോളങ്ങള്‍ പൂരിപ്പിക്കാതെ ഒഴിച്ചിടാനാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിർദേശം. English Summary:
Uttar Pradesh caste ban is now in effect, with the government ordering the removal of caste-related references from police records and public notices. This action follows an Allahabad High Court order aimed at eliminating caste discrimination and promoting social harmony.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com