പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായകളെ നീക്കണമെന്ന് സുപ്രീം കോടതി; ട്രംപ് ഇന്ത്യയിലേക്ക്– പ്രധാന വാർത്തകൾ

Chikheang 2025-11-7 23:21:04 views 843
  



പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായകളെ നീക്കണമെന്ന സുപ്രീം കോടതി ഉത്തരവും ചികിത്സ വൈകിയതിന് പിന്നാലെ കൊല്ലം സ്വദേശി മരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. ഇതിനിടെ അഹമ്മദാബാദിലെ വിമാനാപകടത്തിൽ പൈലറ്റുമാരെ കുറ്റപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കി. അടുത്ത വർഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിലെത്തുമെന്ന റിപ്പോർട്ടുകളും ഇന്ന് പുറത്തുവന്നു. കോഴിക്കോട് കോടഞ്ചേരിയിൽ ആഫ്രിക്കൻ പന്നിപ്പനി പടരുന്നത് ആശങ്കയാവുകയാണ്. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.  

പൊതു ഇടങ്ങളിൽനിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. എല്ലാ സംസ്ഥാന സർക്കാരുകളും ഇതിന് നടപടി സ്വീകരിക്കണം. എന്തെല്ലാം നടപടിയെടുത്തുവെന്ന് ചീഫ് സെക്രട്ടറിമാർ കോടതിയെ അറിയിക്കണം. കൃത്യമായ പരിശോധന ഇക്കാര്യത്തിലുണ്ടാകണമെന്നും ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാർ ഒപ്പിടൽ നീണ്ടുപോകവെ അടുത്ത വർഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിലെത്തും. ഇന്ത്യ സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് ട്രംപ് സൂചന നൽകി. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, പ്രധാനമന്ത്രി മോദിയുമായുള്ള തന്റെ ചർച്ചകൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്ന് ട്രംപ് പറഞ്ഞു.
    

  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
      

         
    •   
         
    •   
        
       
  • ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ച കൊല്ലം പന്മന സ്വദേശി വേണുവിന് പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ ചികിത്സയും നല്‍കിയിരുന്നെന്ന് തിരുവനന്തപും മെഡിക്കല്‍ കോളജിലെ ഹൃദ്രോഗ വിഭാഗത്തിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. മാത്യു ഐപ്പ്‌. പരിശോധനയ്ക്ക് എത്തുന്ന ഡോക്ടര്‍മാര്‍ എല്ലാ രോഗികളോടും രോഗവിവരങ്ങള്‍ വിശദീകരിക്കാറുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വാർഡ് 7 മുണ്ടൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള പന്നി ഫാമിൽ ആണ് കൂട്ടത്തോടെ പന്നികൾ ചത്തൊടുങ്ങിയത്. കോഴിക്കോട് ജില്ലയിൽ ആദ്യമായാണ് പന്നികളിൽ ഈ രോഗം സ്ഥിരീകരിക്കുന്നത്. ഇരുപതോളം പന്നികൾ അസ്വാഭാവിക രീതിയിൽ ചത്തതു ശ്രദ്ധയിൽപ്പെട്ട മൃഗസംരക്ഷണ വകുപ്പ് പന്നികളുടെ ആന്തരിക അവയവങ്ങൾ ശേഖരിച്ച് ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ മുസ്‍ലിം വീടുകളിലും സന്ദര്‍ശനം നടത്താനൊരുങ്ങി ബിജെപി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തില്‍ ഒരു മുസ്‍ലിം ഔട്ട് റീച്ച് ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. എല്ലാ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി ഒപ്പമുണ്ടെന്ന് അറിയിക്കാനാണ് പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.

അഹമ്മദാബാദ് വിമാനദുരന്തത്തിൽ പൈലറ്റുമാരെ കുറ്റപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോ (എഎഐബി)യുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പൈലറ്റുമാർക്കെതിരെ പരാമർശമില്ലെന്നും വിദേശമാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകളിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. അപകടത്തിൽപ്പെട്ട ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ പൈലറ്റായിരുന്നു സുമീത് സബർവാളിന്റെ പിതാവ് പുഷ്കരാജ് സബർവാളും ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സും സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

സർക്കാർ ഷട്ട്ഡൗൺ കാരണം യുഎസിൽ വിമാന സർവീസുകൾ റദ്ദാക്കുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലെ ഗതാഗതം കുറയ്ക്കാനുള്ള ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ ഉത്തരവ് പ്രകാരം വ്യാഴാഴ്ച മുതൽ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കാൻ തുടങ്ങി. ഇന്ന് സർവീസ് നടത്തേണ്ട അഞ്ഞൂറോളം വിമാനങ്ങളും വെട്ടിക്കുറച്ചു. വിമാന തടസങ്ങൾ നിരീക്ഷിക്കുന്ന വെബ്‌സൈറ്റായ ഫ്ലൈറ്റ്അവെയർ പ്രകാരം, വ്യാഴാഴ്ച ഉച്ചയോടെ റദ്ദാക്കലുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചു.

കേരള സര്‍വകലാശാലയിലെ സംസ്‌കൃതവിഭാഗം മേധാവി ഡോ.സി.എന്‍.വിജയകുമാരി ജാതീയമായി അധിക്ഷേപിച്ചെന്ന് പൊലീസില്‍ പരാതി നല്‍കി ഗവേഷക വിദ്യാര്‍ഥി വിപിന്‍ വിജയന്‍. സംസ്‌കൃതം അറിയാത്ത വിദ്യാര്‍ഥിക്ക് സംസ്‌കൃതത്തില്‍ പിഎച്ച്ഡി നല്‍കരുതെന്ന് ആവശ്യപ്പെട്ട് വകുപ്പ് മേധാവി സി.എന്‍.വിജയകുമാരി കത്ത് നല്‍കിയ സംഭവത്തില്‍ കടുത്ത ജാതി വിവേചനത്തിനാണ് താന്‍ ഇരയാക്കാപ്പെട്ടതെന്നു വിപിന്‍ വിജയന്‍ ആരോപിച്ചിരുന്നു.  English Summary:
TODAY\“S RECAP 07-11-2025
like (0)
ChikheangForum Veteran

Post a reply

loginto write comments

Previous / Next

Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
137371

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.