search
 Forgot password?
 Register now
search

ഉള്ളുലഞ്ഞ് കരൂർ; യോഗസ്ഥലത്ത് കുട്ടികൾ മാത്രം ആയിരത്തോളം, വെള്ളം ചോദിച്ചിട്ടും കിട്ടിയില്ല_deltin51

deltin33 2025-9-28 14:50:56 views 1266
  



കരൂർ∙ 15 വയസ്സിൽ താഴെയുള്ള ആയിരത്തോളം കൂട്ടികളാണു തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ് നയിച്ച റാലിയിൽ പങ്കെടുത്തത്. സ്ത്രീകളും ഒട്ടേറെയുണ്ടായിരുന്നു. അപകടത്തിന് തൊട്ടുമുൻപ് തിരക്ക് നിയന്ത്രിക്കാനും വെള്ളക്കുപ്പികൾ എത്തിക്കാനും വിജയ് മൈക്കിലൂടെ പൊലീസിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു. സഹായം ലഭിച്ചില്ലെന്ന് പിന്നീട് മൈക്കിലൂടെ തന്നെ പരാതിപ്പെടുകയും ചെയ്തു. വെള്ളക്കുപ്പികൾ സംഘാടകർ എത്തിച്ചിരുന്നുവെങ്കിലും തിരക്കുകാരണം വിതരണം ചെയ്യാനായില്ല.


കാണാതായ കുട്ടികളിൽ പലരെയും ബോധരഹിതരായി സമ്മേളന സ്ഥലത്തിനു സമീപത്തു നിന്നു കണ്ടെത്തി. ഇവരിൽ പലരും മരിച്ചതായി സംശയമുണ്ട്. ആൾക്കൂട്ടം ഒഴിഞ്ഞുപോയ ശേഷം നടത്തിയ തിരച്ചിലിലാണു ബോധരഹിതരായ കുട്ടികളെ കണ്ടെത്തിയത്. തിക്കിലും തിരക്കിലും 17 സ്ത്രീകളും 8 കുട്ടികളും അടക്കം 38 പേർ ഇതുവരെ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കരൂർ വേലുച്ചാമിപുരത്ത് ഇന്നലെ രാത്രി 7 ന് ആണ് യോഗം ആരംഭിച്ചത്. നാമക്കലിലെ റാലിക്കു ശേഷമാണ് വിജയ് കരൂരിലെത്തിയത്.India UN, S Jaishankar, Pakistan terrorism, UN General Assembly, Cross-border terrorism, Terrorism in India, Malayala Manorama Online News, Pahalgam terror attack, Counter-terrorism, Global terrorism, ഭീകരവാദം, ഇന്ത്യൻ വിദേശകാര്യമന്ത്രി, ഐക്യരാഷ്ട്രസഭ, പാകിസ്താൻ ഭീകരത, ജയ്ശങ്കർ   


ആൾക്കൂട്ടത്തിന്റെ നടുവിൽ പ്രത്യേക വാഹനത്തിന്റെ മുകളിൽനിന്നു പ്രസംഗിക്കുന്നതിനിടെ, ഒരു കുട്ടിയെ കാണാതായതായി വിജയ് തന്നെ ജനക്കൂട്ടത്തെ അറിയിച്ചിരുന്നു. ഇതിനിടെ, കടുത്ത തിരക്കിൽ ശ്വാസം മുട്ടിയും നിർജലീകരണം മൂലവും ആളുകൾ കുഴഞ്ഞു വീഴുകയായിരുന്നു. വിജയ് മൈക്കിലൂടെ പൊലീസിന്റെ സഹായം ആവശ്യപ്പെട്ടെങ്കിലും അവർക്ക് എത്തിപ്പെടാൻ കഴിയാത്തത്ര തിരക്കായിരുന്നു. റാലിക്ക് സ്ഥലം അനുവദിച്ചതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും വിജയ് വൈകിയെത്തിയതാണ് തിക്കിനും തിരക്കിനും കാരണമായതെന്നുമാണ് പൊലീസ് പറയുന്നത്.

കരൂർ ജില്ലാ കലക്ടറുടെ ഓഫിസിലെ ഹെൽപ്പ് ലൈൻ നമ്പർ: വാട്സാപ്: 70108 06322. ലാൻഡ്‌ലൈൻ: 04324 - 256306/ 04324 – 25751 English Summary:
Vijay rally death toll rises following a tragic incident in Karur. The incident highlights serious safety concerns at large public gatherings and the need for better crowd management.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467371

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com