‘മൂന്നുപേരുടെ സംഘം, രണ്ടുപേർ വീണാലും മൂന്നാമൻ മുന്നേറുന്ന തന്ത്രം’; പൊക്രോവ്സ്ക് റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലേക്ക്

LHC0088 2025-11-9 04:51:13 views 915
  



കീവ്∙ യുക്രെയ്‌ന്റെ കിഴക്കൻ നഗരമായ പൊക്രോവ്സ്ക് റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലേക്കു നീങ്ങുന്നതായി റിപ്പോർട്ടുകൾ. യുക്രെയ്ന്റെ നിർണായക ലോജിസ്റ്റിക് ഹബ്ബായ പൊക്രോവ്സ്ക് പിടിച്ചെടുക്കാൻ 21 മാസമായി റഷ്യൻ സൈന്യം നീക്കം നടത്തുന്നുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി മേഖലയിൽ ഇരു സൈന്യങ്ങളും കനത്ത ഏറ്റുമുട്ടലിലാണ്. നഗരം ഏറെക്കുറെ റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.  

  • Also Read യുക്രെയ്നെ ‘ഇരുട്ടിലാക്കി’ പുട്ടിന്റെ പ്രത്യാക്രമണം; റഷ്യയുടെ എണ്ണയിൽ തൊട്ടതിന് അതേ നാണയത്തിൽ തിരിച്ചടി   


പൊക്രോവ്സ്ക് പിടിച്ചെടുക്കാൻ റഷ്യ 2023 മുതൽ ശ്രമം ആരംഭിച്ചതാണ്. അടുത്തിടെ വൻതോതിൽ സൈനികരെ മേഖലയിലേക്ക് അയക്കുകയും ചെയ്തിരുന്നു. അതേസമയം, റഷ്യൻ സൈന്യം മുന്നേറുകയാണെങ്കിലും പൊക്രോവ്സ്ക് കീഴടക്കാൻ സാധിച്ചിട്ടില്ലെന്നാണ് യുക്രെയ്ൻ സൈന്യം അവകാശപ്പെടുന്നത്. കനത്ത ഏറ്റുമുട്ടൽ നടക്കുന്നതായും സൈന്യം പറയുന്നു. വെടിവയ്പ്പും ഷെല്ലിങ്ങും ഉൾപ്പെടെ എല്ലാതരം ഏറ്റുമുട്ടലും നടക്കുന്നുണ്ടെന്ന് യുക്രെയ്ൻ സൈനിക കമാൻഡർമാരിലൊരാൾ പ്രതികരിച്ചു.  

  • Also Read തിരഞ്ഞെടുപ്പിൽ തോൽക്കാത്ത ഏകാധിപതി; യാത്രക്കാരിലെ ‘ഗോവിന്ദച്ചാമിമാർ’; ജൂറി കണ്ടില്ലേ ‘കിഷ്കിന്ധാകാണ്ഡം’?- ടോപ് 5 പ്രീമിയം   


മൂന്നു പേരടങ്ങുന്ന ചെറു സംഘങ്ങളായാണത്രെ റഷ്യൻ സൈന്യം മുന്നേറുന്നത്. യുക്രെയ്ൻ ഡ്രോണുകൾക്ക് ഇത്രയും പേരെ ഒരുമിച്ച് നിരീക്ഷിച്ച് ആക്രമിച്ച് മുന്നേറ്റം തടയാൻ സാധിക്കുന്നില്ല. ഗ്രൂപ്പിലെ രണ്ടുപേർ കൊല്ലപ്പെട്ടാലും മൂന്നാമത്തെയാൾ മുന്നേറുകയെന്ന തന്ത്രമാണ് റഷ്യ സ്വീകരിക്കുന്നത്. ഇത്തരത്തിലുള്ള നൂറുകണക്കിന് സംഘങ്ങൾ ഓരോ ദിവസവും പൊക്രോവ്സ്കിലേക്ക് എത്തുകയാണ് –യുക്രെയ്ൻ ഡ്രോൺ യൂണിറ്റിലെ ഒരു സൈനികൻ പറഞ്ഞു.  
    

  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഡൊണെറ്റ്സ്ക് മേഖലയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന പൊക്രോവ്സ്ക് ഇത്രയും കാലം റഷ്യക്ക് കീഴടക്കാൻ സാധിച്ചിരുന്നില്ല. യുക്രെയ്നിൽ നിന്ന് പിടിച്ചെടുത്ത് റഷ്യ തങ്ങളുടെ രാജ്യത്തോടു കൂട്ടിച്ചേർത്ത ഡൊണെറ്റ്സ്ക് മേഖലയിലെ പ്രധാന ലോജിസ്റ്റിക്സ് ഹബ്ബാണ് പൊക്രോവ്സ്ക്. യുദ്ധത്തിനു മുമ്പ് 70,000ത്തോളം ജനങ്ങളുണ്ടായിരുന്ന നഗരത്തിൽ നിന്നു നിലവിൽ എല്ലാവരും ഒഴിഞ്ഞുപോയിരിക്കുകയാണ്. പൊക്രോവ്സ്ക് പിടിച്ചെടുക്കുന്നതിനെ യുക്രെയ്ൻ യുദ്ധത്തിലെ നിർണായക മുന്നേറ്റമായാണ് റഷ്യ കാണുന്നത്. ഡൊണെറ്റ്സ്കിൽ ഇനിയും യുക്രെയ്ൻ നിയന്ത്രണത്തിലുള്ള പ്രധാന നഗരങ്ങളായ ക്രാംസ്റ്റോർസ്ക്, സ്ലൊവിയാൻസ്ക് എന്നിവ ലക്ഷ്യമിടുന്നതിൽ നിർണായകമാകും പൊക്രോവ്സ്ക് പിടിച്ചെടുക്കൽ.

  • Also Read ‘ആ ജോലി സ്വീകരിക്കരുത്, ജീവന് ഭീഷണി’; റഷ്യൻ സൈന്യത്തിൽ 44 ഇന്ത്യക്കാർ, മുന്നറിയിപ്പുമായി സർക്കാർ   


യുക്രെയ്നിയൻ നഗരങ്ങളിൽ റഷ്യ കനത്ത മിസൈൽ ആക്രമണവും തുടരുകയാണ്. ആറു പേർ കൊല്ലപ്പെട്ടു. ഡിനിപ്രോയിൽ താമസകേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. സാപോറീഷ്യയിലാണ് മൂന്നുപേർ കൊല്ലപ്പെട്ടത്. ഊർജ്ജകേന്ദ്രങ്ങൾക്കു നേരെയും മിസൈൽ, ഡ്രോൺ ആക്രമണമുണ്ടായി.  English Summary:
Russian Forces Advance on Key Ukrainian City Pokrovsk: Pokrovsk is facing intense conflict as Russian forces advance. The city is a crucial logistics hub in the Donetsk region, and both sides are heavily engaged in fighting. Russia aims to seize Pokrovsk for strategic gains in the ongoing Ukraine war.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
134102

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.