search
 Forgot password?
 Register now
search

കാട്ടുപന്നി കുറുകെച്ചാടി; കാർ പാടത്തേക്കു മറിഞ്ഞ് 3 മരണം; അപകടത്തിൽപെട്ടത് യാത്രപോയ സുഹൃത്തുക്കൾ

Chikheang 2025-11-9 06:51:24 views 1259
  

  



പാലക്കാട് ∙ ചിറ്റൂർ റോഡിൽ കല്ലിങ്കൽ ജംക്‌ഷനു സമീപം കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണംവിട്ട കാർ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ചു പാടത്തേക്കു മറിഞ്ഞു സുഹൃത്തുക്കളായ 3 യുവാക്കൾ തൽക്ഷണം മരിച്ചു. കാറിലുണ്ടായിരുന്ന 3 പേർക്കു സാരമായ പരുക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നിനാണു സംഭവം.

  • Also Read എക്സൈസിനെ കണ്ടതും മെത്താംഫെറ്റമിൻ വിഴുങ്ങി; യുവാവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു   


പാലക്കാട് നൂറടി റോഡ് രഞ്ജിത്തിന്റെ മകൻ റോഹൻ (24), നൂറണി സ്വദേശി സന്തോഷിന്റെ മകൻ റോഹൻ സന്തോഷ് (22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകൻ സനൂഷ് (19) എന്നിവരാണു മരിച്ചത്. കാർ ഓടിച്ചിരുന്ന ചന്ദ്രനഗർ സ്വദേശി ആദിത്യൻ (23), യാക്കര സ്വദേശി ഋഷി (24), നെന്മാറ സ്വദേശി ജിതിൻ (21) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   മരിച്ച സനൂഷ്

ചിറ്റൂരിൽ നിന്നു പാലക്കാട്ടേക്കു വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. സുഹൃത്തുക്കളായ 6 പേരും ആഴ്ചാവസാനം പാലക്കാട്ടെത്തി യാത്രപോകുന്നതു പതിവാണ്. ഇങ്ങനെ പോയി മടങ്ങുന്നതിനിടെയാണ് അപകടം.
    

  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കുറുകെച്ചാടിയ പന്നിയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് കാർ നിയന്ത്രണംവിട്ട് ആദ്യം റോഡരികിലെ മൈൽക്കുറ്റിയിലും സമീപത്തെ മരത്തിലും ഇടിച്ചു താഴെയുള്ള പാടത്തേക്കു മറി‍ഞ്ഞത്. ഇടിയുടെ ആഘാതത്തിൽ വാഹനം തകർന്നു. വാഹനത്തിൽ കുടുങ്ങിക്കിടന്ന 6 പേരെയും അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നാണു പുറത്തെടുത്തത്. സനൂഷ് വിദ്യാർഥിയാണ്.  English Summary:
Accident death: Accident in Palakkad as car overturns into field when wild boar dashes across. The accident victims were friends on a trip.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157929

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com