‘എസ്1’ യൂണിറ്റ്; ഇന്ത്യയിൽ ഭീകരവാദത്തിന് പാക്കിസ്ഥാന് പ്രത്യേക സംഘം, പഹൽഗാം വരെ ആസൂത്രണം ചെയ്തു, നയിക്കുന്നത് സൈനിക കേണൽ

deltin33 2025-11-10 03:21:00 views 622
  



ന്യൂഡൽഹി∙ ഇന്ത്യയിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്താനായി മാത്രം പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐക്ക് (ഇന്റർ സർവിസസ് ഇന്റലിജൻസ്) കീഴിൽ പ്രത്യേക സംഘം പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ‘എസ്1’ എന്ന പേരിൽ അറിയപ്പെടുന്ന ഈ യൂണിറ്റിന് 1993ലെ മുംബൈ സ്ഫോടനങ്ങൾ മുതൽ പഹൽഗാം ഭീകരാക്രമണത്തിൽ വരെ പങ്കുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.  

  • Also Read 14കാരന്റെ ലൈംഗികാതിക്രമം, ഗുരുതര പരുക്കേറ്റ 40കാരി മരിച്ചു; മൃതദേഹവുമായി ദേശീയപാത ഉപരോധിച്ച് ബന്ധുക്കൾ   


അതിർത്തി കടന്നുള്ള ഭീകരവാദത്തിന് എല്ലാ വിധ പിന്തുണയും നൽകുന്നതിനായാണ് ‘എസ്1’ യൂണിറ്റ് പ്രവർത്തിക്കുന്നത്. ‘സബ്​വേർഷൻ’ എന്നതിന്റെ ചുരുക്കപ്പേരായാണ് എസ് ഉപയോഗിക്കുന്നത്. പാക് സൈന്യത്തിലെ ഒരു കേണലാണ് എസ്1 യൂണിറ്റിന്റെ തലവനാകുക. ഉയർന്ന റാങ്കിലുള്ള രണ്ട് ഓഫിസർമാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ‘ഗാസി1’, ‘ഗാസി2’ എന്നിങ്ങനെയാണ് ഇവരുടെ കോഡ് നെയിമുകൾ എന്ന് എൻഡിടി റിപ്പോർട്ടിൽ പറയുന്നു. ഇസ്​ലാമാബാദിലാണ് ‘എസ്1’ യൂണിറ്റിന്റെ ആസ്ഥാനം. മയക്കുമരുന്ന് വ്യാപാരത്തിലൂടെയുള്ള പണമാണ് ഇവർ ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്.  

  • Also Read ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...   


ബോംബുകൾ ഉൾപ്പെടെ എല്ലാവിധ സ്ഫോടകവസ്തുക്കളും നിർമിക്കുന്നതിൽ വിദഗ്ധരാണ് ‘എസ്1’ യൂണിറ്റിലെ അംഗങ്ങൾ. വിവിധതരം ആയുധങ്ങൾ ഉപയോഗിക്കുന്നതിലും പ്രാവീണ്യമുള്ളവരാണ്. ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളുടെയും മാപ്പ് സംഘത്തിന്റെ കയ്യിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ 25 വർഷമായി ‘എസ്1’ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഇന്ത്യയുടെ സുരക്ഷാ ഏജൻസികൾക്ക് ഈയടുത്ത് മാത്രമാണ് ‘എസ്1’ യൂണിറ്റിന്റെ എല്ലാവിധ പ്രവർത്തനങ്ങളെ കുറിച്ചുമുള്ള വിശദമായ വിവരം ലഭിക്കുന്നത്. ഇന്ത്യയിൽ ഭീകരാക്രമണം നടത്തുക മുഖ്യലക്ഷ്യമാക്കിയ സംഘത്തിന് പാക്കിസ്ഥാനിലെ എല്ലാ ഭീകരസംഘടനകളുമായും അടുത്ത ബന്ധമുണ്ട്.  
    

  • എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി
      

         
    •   
         
    •   
        
       
  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ  തുടങ്ങിയ ഭീകരസംഘടനകളുടെ പരിശീലന ക്യാമ്പുകളിൽ ‘എസ്1’ യൂണിറ്റ് അംഗങ്ങൾ പങ്കെടുക്കാറുണ്ട്. അതേസമയം, നീണ്ട താടിയും ഗ്രാമീണ വേഷവുമായി സാധാരണക്കാരായാണ് ഇവർ പങ്കെടുക്കാറ്. വളരെ രഹസ്യമായുള്ള പ്രവർത്തനങ്ങളായതിനാൽ തങ്ങൾക്കു പരിശീലനം നൽകുന്നത് ഐഎസ്ഐയുടെ കീഴിലുള്ളവരാണെന്ന് തീവ്രവാദ സംഘങ്ങളിലുള്ളവർ പോലും അറിയാറില്ല. രണ്ടു ദശാബ്ദത്തിനിടെ ‘എസ്1’ യൂണിറ്റ് ആയിരക്കണക്കിന് ഭീകരർക്ക് പരിശീലനം നൽകിയെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള എൻഡിവിയുടെ റിപ്പോർട്ടിൽ പറയുന്നത്. English Summary:
ISI\“s Secret \“S1\“ Unit: Pakistan ISI S1 Unit is actively involved in orchestrating terrorist activities in India. This unit, operating under Pakistan\“s intelligence agency, has been implicated in numerous attacks, including the 1993 Mumbai bombings and the Pahalgam attack, and they provide support for cross-border terrorism.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
323018

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.