search
 Forgot password?
 Register now
search

‘പുലർച്ചെ വൻ ശബ്ദം കേട്ടു, ജനൽ തുറന്നപ്പോൾ പ്രളയം പോലെ വെള്ളം; ഓട്ടോയും സ്കൂട്ടറും ഒഴുകി’

Chikheang 2025-11-10 21:51:19 views 574
  

  



കൊച്ചി ∙ രണ്ടു മാസം മുമ്പാണ് ജൂഡിത്ത് ജോർജിന്റെ വീട് പെയിന്റടിച്ചത്. ഇപ്പോള്‍ ഭിത്തിയിൽ നിറയെ അഴുക്കാണ്. മുറ്റം നിറയെ മണ്ണും ചെളിയും തകർന്നു കിടക്കുന്ന വീട്ടുപകരണങ്ങളും. വീടിന്റെ ഒരു ഭാഗത്തു നിന്ന് ജെസിബി മണ്ണു കോരി നീക്കിക്കൊണ്ടിരിക്കുന്നു. തമ്മനം–പൊന്നുരുന്നി റോഡില്‍ തകർന്ന ജലസംഭരണിയുടെ തൊട്ടടുത്തുള്ള വീടാണ് തൈക്കുടത്തിൽ ജൂഡിത്തിന്റേത്. മകളും 2 കൊച്ചു മക്കളും ഒപ്പം രണ്ടു വാടകക്കാരുമാണ് ഇവിടെ താമസം.

  • Also Read ‘റോഡിന്റെ ഭാഗത്തേക്കാണ് ടാങ്ക് പൊട്ടിയിരുന്നതെങ്കിൽ എല്ലാം ഒഴുകിപ്പോയേനെ’; അവശേഷിക്കുന്ന ടാങ്കിന് ബലപരിശോധന   


‘‘പകൽ വീട്ടിലെ ജോലിയൊക്കെ തീർത്ത് കിടക്കാറാകുമ്പോൾ മുകളിലേക്ക് പോകും. ഇന്ന് പുലർച്ചെ 2.20 ആയപ്പോഴാണ് എന്തോ പൊട്ടുന്നതു പോലെ ഒരു ശബ്ദം കേട്ടാണ് ഉണരുന്നത്. ജനല് തുറന്നു നോക്കിയപ്പോൾ പ്രളയം പോലെ വെള്ളം വരുന്നതു കണ്ടു. വെള്ളം എവിടെ വരെ വരുമെന്ന് അറിയില്ലല്ലോ. ഉടനെ ഞങ്ങളെല്ലാവരും കൂടി വീടിന്റെ ടെറസിലേക്ക് പോയി. 3.30 ആയപ്പോഴാണ് വെള്ളത്തിന്റെ വരവ് നിന്നത്’’–ജൂഡിത്ത് പറഞ്ഞു.   ജലസംഭരണിയുടെ തകർന്ന ഭാഗത്തിന്റെ ദൃശ്യം

‘‘വെള്ളം കുതിച്ചു വരികയായിരുന്നു. ഓട്ടോറിക്ഷയും സ്കൂട്ടറുമൊക്കെ ഒഴുകി വരുന്നുണ്ടായിരുന്നു. ഞങ്ങളുടെ ഗേറ്റിൽ തട്ടിയാണ് അതു നിന്നത്. വീടിന്റെ താഴത്തെ നിലയിലെ ഹാളിൽ മുട്ടൊപ്പം വെള്ളം കയറി’’–ഹാളിലെ വെള്ളവും അഴുക്കും കോരി മാറ്റുന്നതിനിടയിൽ കുഴിവേലിത്തുണ്ടി അംബിക പറഞ്ഞു. ജൂഡിത്തിന്റെയും അംബികയുടെയും വീടുകൾ തമ്മിൽ 50 മീറ്ററോളം ദൂരമുണ്ട്. റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോയും ബൈക്കും ഒഴുകി വന്നത് ഇതിലെയാണ്.
    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


‘‘വീടിനു വല്ലതും പറ്റുമോ എന്നായിരുന്നു പേടി. കാറും രണ്ടു ബൈക്കുകളും തകർന്നു. മകളുടെ മൂത്ത മകൻ റയാൻ തോമസിന്റെ സൈക്കിളും തകർന്നു’’ –ജൂഡിത്ത് പറഞ്ഞു. ഈ രണ്ടു വീടുകളുടെയും ഇടയ്ക്കാണ് കൂത്താപ്പാടി നഗര കുടുംബാരോഗ്യ കേന്ദ്രം. 4–5 ലക്ഷം രൂപയുടെയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. ആൻ ജോസഫ് പറയുന്നത്. കൂടുതലും മരുന്നുകളാണ് ഇവിടെ നശിച്ചത്. അകത്തു വെള്ളം കയറിയതോടെ കസേരകള്‍ അടക്കമുള്ള ഉപകരണങ്ങൾ നശിച്ചു.  

  • Also Read മലിനജല ശുചീകരണ പ്ലാന്റ് നിർമാണം: കണ്ണൂർ കോർപറേഷൻ നൽകിയ ടെൻഡർ റദ്ദാക്കി   


പലർക്കും എന്താണു സംഭവിച്ചെതെന്ന് മനസിലാക്കാൻ സമയമെടുത്തു. വീട്ടിനുള്ളിൽ വെള്ളം കയറിയപ്പോഴാണ് ചില വീട്ടുകാർ സംഭവം അറിഞ്ഞതു തന്നെ. എന്നിട്ടും അപകടത്തിന്റെ ഭീകരാവസ്ഥ മനസിലാകാൻ നേരം വെളുക്കേണ്ടി വന്നുവെന്ന് സമീപവാസികളിലൊരാൾ പറഞ്ഞു. 10 വർഷം മുമ്പ് ടാങ്ക് നിറഞ്ഞൊഴുകി വീടുകളിലൊക്കെ വെള്ളം കയറിയ സംഭവം ജൂഡിത്ത് ഓർത്തെടുത്തു. വീടുകള്‍ക്കും വാട്ടർ ടാങ്കിനും ഇടയിലുള്ള മതിലാണ് ഒഴുകിപ്പരന്ന വെള്ളം ആദ്യം തകർത്തത്. പിന്നീട്, പോകുന്ന പോക്കിൽ കണ്ടതൊക്കെ തകർത്തു. മിക്ക വീടുകളുടേയും വാട്ടർ ടാങ്കുകൾ തകർന്നു. വാഷിങ് മെഷീൻ, ഇൻവെർട്ടർ, ഗേറ്റുകൾ, വാഹനങ്ങൾ തുടങ്ങിയവയാണ് മിക്ക വീടുകളിലും തകർന്നത്.

68 ലക്ഷം ലിറ്ററിന്റെ വീതം രണ്ടു ചേംബറുകളായിട്ടാണ് ടാങ്ക് സ്ഥിതി ചെയ്യുന്നത്. ഇതിലെ ഒരു ടാങ്കാണ് വശത്തെ പാളി പൊട്ടി തകർന്നത്. ഒരു മണിക്കൂർ കൊണ്ട് ടാങ്കിലുണ്ടായിരുന്ന 1.10 കോടി ലിറ്റർ വെള്ളം വീടുകള്‍ക്കിടയിലൂടെ ഒഴുകിപ്പോയി. രണ്ടു ചേംബറുകളും തമ്മിൽ ബന്ധിപ്പിച്ചിരുന്നതിനാലാണ് ഇത്. നഗരത്തിൽ കുടിവെള്ള ക്ഷാമം ഉണ്ടാവാതെ നോക്കുക എന്നതാണ് പ്രഥമ പരിഗണനയെന്ന് അധികൃതർ വ്യക്തമാക്കി. വൈറ്റില മുതൽ പേട്ട വരെയും തമ്മനം മുതൽ ചേരാനല്ലൂർ പഞ്ചായത്ത് വരെയുമുള്ള ജലവിതരണത്തെ അപകടം ബാധിക്കും.

രാവിലെ കുസാറ്റിലേയും വാട്ടർ അതോറിറ്റിയിലേയും എഞ്ചിനീയർമാർ ടാങ്ക് പരിശോധിച്ചിരുന്നു. ടാങ്കിന്റെ ഒരു ചേംബർ അടച്ച് കൂടുതൽ സമയമെടുത്ത് കുറച്ചു വീതം വെള്ളം സംഭരിക്കാനാണ് ഇപ്പോൾ ആലോചനയെന്ന് സ്ഥം സന്ദർശിച്ച മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി.രാജീവ് എന്നിവർ വ്യക്തമാക്കി. ഉമ തോമസ് എംഎൽഎ, ടി.ജെ.വിനോദ് എംഎൽഎ, മേയർ എം.അനിൽ കുമാർ, കലക്ടർ ജി.പ്രിയങ്ക തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ യോഗം നടന്ന ശേഷം ഇതിന്റെ അടിസ്ഥാനത്തിലാവും മുന്നോട്ടുള്ള നടപടികൾ. English Summary:
Kochi water tank burst : Kochi water tank burst caused significant damage to nearby homes and infrastructure. The collapse of the Trikkakara water tank led to flooding and disruption of water supply in the region.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com