‘എല്ലാവരും മരിക്കാൻ പോകുന്നുവെന്ന് തോന്നി, മുന്നിൽ തീഗോളം; റോഡിൽ ചിന്നിച്ചിതറി ശരീരഭാഗങ്ങൾ’–വിഡിയോ

LHC0088 2025-11-11 02:21:24 views 473
  

  

  

  

  

  

  

  

  

  

  

  

  



ന്യൂഡൽഹി ∙ സ്ഫോടനത്തിനു പിന്നാലെ കേട്ടത് ഉഗ്ര ശബ്ദമെന്ന് ദൃക്സാക്ഷികൾ. വീടിനു മുകളിൽനിന്നു നോക്കിയപ്പോള്‍ വലിയ തീഗോളം കണ്ടു. ഉടന്‍തന്നെ വീടിന് പുറത്തേക്കിറങ്ങിയെന്നും ഒരു ദൃക്സാക്ഷി പറയുന്നു. മൂന്നുതവണ പൊട്ടിത്തെറിയുണ്ടായെന്നും എല്ലാവരും മരിക്കാന്‍ പോവുകയാണെന്ന് തോന്നിയെന്നുമായിരുന്നു മറ്റൊരാളുടെ പ്രതികരണം.  

  • Also Read നടുങ്ങി ഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം വൻ സ്ഫോടനം: കാറുകൾ പൊട്ടിത്തെറിച്ചു; 13 മരണം- വിഡിയോ   


‘‘ഉഗ്ര ശബ്‌ദത്തോടെയുണ്ടായ സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തുള്ള കെട്ടിടങ്ങളിലെ ജനലുകളും വാതിലുകളും കുലുങ്ങി. സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾക്കാണ് തീപിടിച്ചത്. വലിയ തീഗോളം കാണാമായിരുന്നു. ഒന്നിലേറെ വാഹനങ്ങളിൽ സ്‌ഫോടനമുണ്ടായെന്ന് സംശയമുണ്ട്. വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാണിത്’’ – മറ്റൊരു ദൃക്സാക്ഷി പറഞ്ഞു.  

  • Also Read തെരുവുവിളക്കുകൾ തകർന്നു, കാറുകൾ തെറിച്ചു പോയി; പതിയെ വന്ന വാഹനം നിർത്തിയതിനു പിന്നാലെ പൊട്ടിത്തെറി   


സ്ഫോടനമുണ്ടായത് ഒരു സ്വിഫ്റ്റ് ഡിസയർ കാറിലാണെന്ന് ദൃക്സാക്ഷികൾ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. പൊട്ടിത്തെറിച്ച കാറിന് എതാനും അടി അകലെ നിന്നിരുന്ന സീഷാൻ എന്ന ഓട്ടോഡ്രൈവർ ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. സീഷാന് പരുക്കേറ്റിട്ടുണ്ട്. ‘‘കാറിന് രണ്ട‌‌ടി അകലെയായിരുന്നു ഞാൻ. അതിലുണ്ടായിരുന്നത് സ്ഫോടകവസ്തുവാണോ ബോംബാണോ എന്ന് എനിക്കറിയില്ല’’ –  സീഷാൻ പറഞ്ഞു.
  View this post on Instagram

A post shared by Manorama Online (@manoramaonline)

    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


‘‘ഞാൻ വീട‌ിന്റെ ടെറസിൽ നിൽക്കുകയായിരുന്നു. ഒരു വലിയ തീഗോളമുയരുന്നതു കണ്ട‌ു. വലിയ ശബ്ദവും കേട്ടു. സ്ഫോടനത്തിൽ കെട്ടിടം കുലുങ്ങി’’– ഒരു ദൃക്സാക്ഷി പറഞ്ഞു.  

സ്‌ഫോടനം നടന്ന സ്ഥലത്ത് എത്തിയപ്പോള്‍ റോഡില്‍ ചിന്നിച്ചിതറി കിടക്കുന്ന ശരീരഭാഗങ്ങളാണ് കണ്ടതെന്നും എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസിലായില്ലെന്നും നിരവധി കാറുകള്‍ നശിച്ചെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്‌ഫോടനത്തിനു പിന്നാലെ മെട്രോസ്‌റ്റേഷന്‍ പരിസരം പൂര്‍ണമായും പൊലീസിന്റെ നിയന്ത്രണത്തിലാക്കി. മേഖലയില്‍നിന്ന് ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിച്ചു.    ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ച കാറും സ്ഫോടനത്തിൽ തകർന്ന കാറുകളും. (ചിത്രം: സെബി മാത്യു)   ഡൽഹിയിൽ സ്ഫോടനം നടന്ന ചെങ്കോട്ടയ്ക്കു സമീപമുള്ള ലാൽകില മെട്രോ സ്റ്റേഷന്റെ നാലാം നമ്പർ ഗേറ്റ്. ചിത്രം (സെബി മാത്യു)   ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ച കാറും സ്ഫോടനത്തിൽ തകർന്ന കാറുകളും. (ചിത്രം: സെബി മാത്യു)                   

ഉത്തര്‍പ്രദേശ് അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനമുണ്ടായെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ഡല്‍ഹി നിവാസികള്‍ പരിഭ്രാന്തിയിലായി. റോഡുകളില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. സ്‌ഫോടനം നടന്ന ഓള്‍ഡ് ഡല്‍ഹി മേഖലയില്‍ പലയിടങ്ങളിലും പൊലീസ് ഗതാഗതം നിരോധിച്ചിട്ടുണ്ട്. English Summary:
Delhi Explosion: Delhi explosion sends shockwaves through Old Delhi, with witnesses reporting a massive fireball, multiple blasts, and body parts scattered across the road. The incident near the metro station has caused widespread panic, leading to a high alert and severe traffic disruptions.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Previous / Next

Previous threads: jesse gamble Next threads: one casino españa
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
134180

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.