വാഷിങ്ടൻ∙ വൈറ്റ് ഹൗസിൽ എത്തിയ സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹ്മദ് അശ്ശറായോട് ഡോണൾഡ് ട്രംപ് ചോദിച്ച ചോദ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സിറിയൻ പ്രസിഡന്റിന് എത്ര ഭാര്യമാരുണ്ടെന്നായിരുന്നു ട്രംപ് തമാശരൂപേണ ചോദിച്ചത്. അഹ്മദ് അശ്ശറായ്ക്ക് പെർഫ്യൂമും സമ്മാനിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ചോദ്യം.
Also Read എച്ച്1ബി വീസയില്‍ ട്രംപിന്റെ പുതിയ നിലപാട് നയമാറ്റമോ?; ഇന്ത്യയ്ക്കും പ്രതീക്ഷ
‘How many wives? One?’ Trump asks Syria’s new leader in White House — video
Trump gifted Al-Shaar perfume and went on to SPRAY him with it
‘This is the best fragrance! And the other one is for your wife’
Al-Sharaa assured Trump he only has one wife. Vibe check passed, too pic.twitter.com/SAjO6Vc8GH— RT (@RT_com) November 12, 2025
ഇതിന് ഏറ്റവും മികച്ച സുഗന്ധമാണെന്നും, ഒരെണ്ണം നിങ്ങൾക്കും മറ്റൊന്ന് നിങ്ങളുടെ ഭാര്യക്കുള്ളതാണെന്നും പറഞ്ഞ ട്രംപ് എത്ര ഭാര്യമാർ അശ്ശറായ്ക്കുണ്ടെന്നും ചോദിക്കുകയായിരുന്നു. മറുപടിയായി തനിക്ക് ഒരു ഭാര്യയെ ഉള്ളുവെന്നും അഹ്മദ് അശ്ശറാ മറുപടി നൽകി.
Also Read വൈറ്റ് ഹൗസ് സന്ദർശിച്ച് സിറിയൻ പ്രസിഡന്റ്; ‘സിറിയയുടെ വിജയത്തിന് വേണ്ടതെല്ലാം ചെയ്യും’: ട്രംപ്
1946-ൽ ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിനുശേഷം ഒരു സിറിയൻ നേതാവ് വൈറ്റ് ഹൗസിലെത്തുന്നത് ഇത് ആദ്യമായാണ്. സിറിയയ്‌ക്കെതിരായ ഉപരോധങ്ങൾ യുഎസ് 180 ദിവസത്തേക്കു കൂടി നീട്ടിയ സാഹചര്യത്തിലായിരുന്നു സന്ദർശനം. കഴിഞ്ഞ വർഷം ഡിസംബർ 8 നാണ് മുൻ പ്രസിഡന്റ് ബഷർ അൽ-അസദിനെ സൈനിക നീക്കത്തിലൂടെ അട്ടിമറിച്ച് 43 കാരനായ അഹ്മദ് അശ്ശറാ അധികാരം പിടിച്ചെടുത്തത്.
ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
MORE PREMIUM STORIES
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @NagiNajjar/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Trump\“s Question to Syrian Interim President Goes Viral: The visit was highlighted by President Trump\“s jesting question about the number of wives the Syrian president has.