വാർഷിക ഫീസ് 88 ലക്ഷം; എച്ച്1ബി വീസ നടപടിക്രമങ്ങളിൽ വീണ്ടും മാറ്റം? സൂചന നൽകി യുഎസ് വാണിജ്യ സെക്രട്ടറി_deltin51

deltin33 2025-9-30 20:21:05 views 1233
  



ന്യൂഡൽഹി ∙ വിദേശികൾക്ക് യുഎസിൽ ഐടി മേഖലയിൽ ഉൾപ്പെടെ ജോലി ചെയ്യുന്നതിനുള്ള എച്ച്1ബി വീസയുടെ ഫീസ്, വർഷം ഒരു ലക്ഷം ഡോളറാക്കി (ഏകദേശം 88 ലക്ഷം രൂപ) വർധിപ്പിച്ച നടപടിക്രമങ്ങളിൽ കാര്യമായ മാറ്റം വരുമെന്ന സൂചന നൽകി യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്. ടെക് കൺസൾട്ടന്റുമാരെ കുറഞ്ഞ ചെലവിൽ യുഎസിൽ പ്രവേശിപ്പിക്കാനും അവരുടെ കുടുംബങ്ങളെ കൊണ്ടുവരാനും അനുവദിക്കുന്ന നിലവിലെ വീസ നടപടിക്രമം തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ഇപ്പോഴത്തേതിൽനിന്ന് കാര്യമായ നിരവധി മാറ്റങ്ങൾ 2026 ഫെബ്രുവരിയിൽ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നു ലുട്നിക് യുഎസ് മാധ്യമത്തോട് പറഞ്ഞു. ഫെബ്രുവരിയിലാണ് എച്ച്1ബി വീസയുടെ അടുത്ത ഓൺലൈൻ നറുക്കെടുപ്പ്. സെപ്റ്റംബർ 21 മുതൽ അപേക്ഷിച്ച് ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവരായിരിക്കും പുതിയ ഫീ ആദ്യം അടയ്ക്കേണ്ടത്. 2025ലെ ലോട്ടറിയുടെ ഭാഗമായിരുന്നവർ ഫീ നൽകേണ്ട. എച്ച്1ബി വീസ ഫീസ് വർധിപ്പിച്ച പ്രഖ്യാപനത്തിൽ ട്രംപ് ഒപ്പുവച്ചപ്പോൾ അദ്ദേഹത്തോടൊപ്പം ലുട്നിക്കും ഉണ്ടായിരുന്നു. വീസയ്ക്ക് ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയാൽ ആളുകളുടെ ആധിക്യം ഉണ്ടാകില്ലെന്നും ലുട്നിക്ക് പറഞ്ഞു.


സെപ്റ്റംബർ 20നാണ് ട്രംപ് വീസ ഫീസ് കൂട്ടിയ വിജ്ഞാപനത്തിൽ ഒപ്പിട്ടത്. പുതിയ വീസ അപേക്ഷകൾക്കാണ് ഇതു ബാധകമാകുക. നിലവിലെ വീസ പുതുക്കുമ്പോൾ വർധനയുണ്ടാകില്ല. നിലവിൽ രണ്ടര മുതൽ 5 ലക്ഷം രൂപയായിരുന്ന ഫീയാണു കുത്തനെ ഉയർത്തിയത്. യുഎസിൽ നിലവിലുള്ള എച്ച്1ബി വീസക്കാരിൽ 71% ഇന്ത്യക്കാരാണ്. കേരളത്തിൽ നിന്നുൾപ്പെടെയുള്ളവർക്ക് ഏറെ തിരിച്ചടിയാണു തീരുമാനം. യുഎസിൽ ഉയർന്ന വൈദഗ്ധ്യം ആവശ്യമായ തൊഴിൽ മേഖലകളിൽ ജോലി ചെയ്യാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർ പ്രധാനമായും ആശ്രയിക്കുന്നത് എച്ച്1ബി വീസയാണ്. കുടിയേറ്റം തടയുന്നതിനാണ് ഫീ കൂട്ടുന്നതെന്ന് ഉത്തരവിൽ ഒപ്പിട്ട് ട്രംപ് പറഞ്ഞു. കമ്പനികളാണ് ഫീ നൽകേണ്ടത്. Yogesh Gupta, Kerala IPS officer, Central deputation, Vigilance clearance certificate, CAT order, Transfer of IPS officers Kerala, Kerala government, Malayala Manorama Online News, Road Safety Commissioner Kerala, Civil Services Board, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ   




Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @jakeshieldsajj എന്ന എക്സ് അകൗണ്ടിൽ നിന്ന് എടുത്തതാണ്.

English Summary:
H1B Visa fee hikes in the USA are under review with potential changes by Howard Lutnick: The current system allowing low-cost tech consultants and their families entry is deemed flawed, and significant revisions are anticipated affecting future H1B visa applicants.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
323165

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.