‘സെലിബ്രിറ്റികൾക്ക് എന്താണ് പ്രത്യേകത, പത്രം വായിക്കാറില്ലേ ?’: വി.എം.വിനുവിന് തിരിച്ചടി, മത്സരിക്കാനാകില്ല

cy520520 2025-11-19 19:51:23 views 669
  



കൊച്ചി ∙ സംവിധായകൻ വി.എം.വിനുവിന് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോഴിക്കോട് കോർപറേഷൻ കല്ലായി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എം.വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളി. വോട്ടർ പട്ടികയിൽ നിന്ന് പേരു നീക്കം ചെയ്തുവെന്ന് കാട്ടി നല്‍കിയ ഹർജിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ തള്ളിയത്. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നു പോലും നോക്കാതെയാണോ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത് എന്നും കോടതി ചോദിച്ചു.  

  • Also Read ‘ഓപ്പറേഷൻ ബ്ലാക് ബോർഡ്’; പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഓഫിസുകളിൽ വിജിലൻസ് പരിശോധന   


തന്റെ പേര് ഭരണകക്ഷിയിൽപ്പെട്ടവർ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തുവെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചാണ് വി.എം.വിനു ഹൈക്കോടതിയെ സമീപിച്ചത്. തന്റെ കക്ഷി ഒരു സെലിബ്രിറ്റിയാണെന്നും മേയർ സ്ഥാനാർഥിയായതിനാൽ വിജയിക്കാൻ സാധ്യതയുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതോടെയാണ് സെലിബ്രിറ്റികൾക്ക് എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചു. സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണനയൊന്നുമില്ല. സെലിബ്രിറ്റിയായതുകൊണ്ട് മാത്രം അനുകൂല ഉത്തരവ് നല്‍കാനാവില്ല. സെലിബ്രിറ്റികള്‍ക്കും സാധാരണ പൗരന്മാര്‍ക്കും ഒരേ നിയമമാണ് ബാധകം. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ വിനുവിനെ സഹായിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.

  • Also Read മുഖ്യമന്ത്രിക്കെതിരെ കൊലവിളി; ടീന ജോസിന്റെ ഫെയ്‌സ്ബുക് കമന്റ് ഞെട്ടിപ്പിക്കുന്നതെന്ന് ശിവൻകുട്ടി   


ഇതോടെ, കഴിഞ്ഞ ദിവസം മുട്ടട വാർഡിൽ മത്സരിക്കുന്ന വൈഷ്ണ സുരേഷിന്റെ കാര്യത്തിൽ കോടതിയുടെ തീരുമാനം വ്യത്യസ്തമായിരുന്നുവെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ മുട്ടടയിലെ കാര്യവും ഇതും തമ്മിൽ വ്യത്യാസമുണ്ടെന്ന് കോടതി പറഞ്ഞു. അവിടുത്തെ സ്ഥാനാർഥിയും ഇതും തമ്മിൽ വ്യത്യാസമുണ്ട്. അവിടെ പ്രാഥമിക പട്ടികയിൽ അടക്കം പേരുണ്ടായിരുന്നു. എന്നാൽ ഇവിടെ അങ്ങനെയല്ലല്ലോ എന്നും കോടതി പറഞ്ഞു. ഇക്കാര്യങ്ങളൊക്കെ മാധ്യമങ്ങളിലൊക്കെ വരുന്നുണ്ട്. ‘സെലിബ്രറ്റികൾ പത്രം വായിക്കാറില്ലേ’യെന്നും കോടതി ചോദിച്ചു.  
    

  • മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
      

         
    •   
         
    •   
        
       
  • പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
      

         
    •   
         
    •   
        
       
  • India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വോട്ടർ പട്ടികയിൽ സ്വന്തം പേരുണ്ടോ എന്നു പോലും നോക്കാതെയാണോ മത്സരിക്കാനിറങ്ങിയത് എന്ന് ചോദിച്ച കോടതി സ്വന്തം കഴിവുകേടിന് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ കുറ്റപ്പെടുത്തരുതെന്നും വാക്കാൽ അഭിപ്രായപ്പെട്ടു. എതിര്‍പ്പുണ്ടെങ്കില്‍ തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാം. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷനു പോലും ഇതിൽ ഒന്നും ചെയ്യാനില്ലെന്നും കോടതി പറഞ്ഞു. English Summary:
High Court Rejects VM Vinu\“s Election Petition: Director V.M. Vinu will not be able to contest in the local body elections. The High Court rejected the petition filed by V.M. Vinu, who was the UDF candidate for the Kallayi division of Kozhikode Corporation.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
133022

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.