ഇന്ത്യയുടെ റഫാൽ തകർന്നില്ല; എഐ ഉപയോഗിച്ച് വ്യാജ പ്രചാരണം, പിന്നിൽ ചൈനയെന്ന് യുഎസ്

deltin33 2025-11-20 00:51:07 views 946
  



വാഷിങ്ടന്‍∙ ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യയുടെ റഫാൽ വിമാനങ്ങള്‍ തകർന്നെന്ന പ്രചാരണത്തിനു പിന്നിൽ ചൈനയാണെന്ന് യുഎസ് റിപ്പോർട്ട്. യുഎസ്-ചൈന ഇക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമ്മിഷന്‍ യുഎസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

  • Also Read ബംഗ്ലദേശിലേക്കുള്ള തിരിച്ചുപോക്കിൽ കുതിപ്പ്, ദിവസവും അതിർത്തി കടക്കുന്നത് നൂറിലധികം പേർ; കാരണം എസ്ഐആർ?   


ചൈനയുടെ യുദ്ധവിമാനമായ ജെ–35ന്റെ പ്രചാരണത്തിനായാണ് ഇങ്ങനെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതെന്ന് റിപ്പോർട്ടില്‍ പറയുന്നു. ‘‘ഇന്ത്യ–പാക്ക് സംഘർഷമുണ്ടായതിനു പിന്നാലെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ചൈന സമൂഹമാധ്യമങ്ങളിൽ ക്യാംപയിൻ ആരംഭിച്ചു. ജെ–35 വിമാനങ്ങളുടെ പ്രചാരണത്തിനായാണ് തെറ്റായ വിവരം പ്രചരിപ്പിച്ചത്.  ചൈനീസ് ആയുധങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ വിമാനങ്ങളെ തകർത്തതായി നിർമിത ബുദ്ധി (എഐ) ചിത്രങ്ങൾ ഉപയോഗിച്ച് പ്രചാരണം നടത്തി’’–റിപ്പോർട്ടിൽ പറയുന്നു. റഫാലിനെതിരെ ചിലർ മനഃപൂർവം തെറ്റായ പ്രചാരണം അഴിച്ചു വിടുന്നതായി ഫ്രാൻസും വ്യക്തമാക്കിയിരുന്നു. റഫാലിന്റെ വിപണി സാധ്യതകളെ ഇല്ലാതാക്കാനായിരുന്നു ചൈനീസ് നീക്കം. ചൈനീസ് ആയുധങ്ങളുടെയും വിമാനങ്ങളുടെയും വിൽപ്പന വർധിപ്പിക്കലായിരുന്നു പ്രചാരണത്തിലൂടെ ലക്ഷ്യമിട്ടത്.

  • Also Read ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?   


കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ ഭീകര, വ്യോമ താവളങ്ങൾ ആക്രമിച്ചത്. ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാൻ വിമാനങ്ങൾ ഇന്ത്യ തകർത്തതായി സൈന്യം സ്ഥിരീകരിച്ചിരുന്നു. ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ ഭീകരർ നടത്തിയ വെടിവയ്പിൽ മലയാളി ഉൾപ്പെടെ 27 പേരാണ് കൊല്ലപ്പെട്ടത്. കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടു. 20 പേർക്കു പരുക്കേറ്റു.  
    

  • മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
      

         
    •   
         
    •   
        
       
  • പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
      

         
    •   
         
    •   
        
       
  • India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
US Report Exposes China\“s Disinformation Campaign Against Rafale: The US report indicates China spread misinformation to promote its J-35 fighter jet after the India-Pakistan conflict. This was intended to undermine the Rafale\“s market position.
like (0)
deltin33administrator

Post a reply

loginto write comments

Previous / Next

deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
324383

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.