കോഴിക്കോട് ∙ എൻഎസ്എസുമായി യുഡിഎഫിന് പ്രശ്നങ്ങൾ ഇല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. സമദൂര സിദ്ധാന്തത്തിൽ മാറ്റമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വ്യക്തമാക്കിയിട്ടുണ്ട്. എൻഎസ്എസുമായി സൗഹൃദം എപ്പോഴും ഉണ്ട്. അത് പുതുക്കേണ്ട ആവശ്യമില്ലെന്നും പി.എം.എ. സലാം പറഞ്ഞു.
‘‘ആഗോള അയ്യപ്പ സംഗമത്തിൽ ക്ഷണിച്ചപ്പോൾ എൻഎസ്എസ് പങ്കെടുത്തെന്നു മാത്രം. എൻഎസ്എസ് എൽഡിഎഫ് അനുകൂലമായ നിലപാട് സ്വീകരിച്ചു എന്നു പറഞ്ഞിട്ടില്ല. കാലാകാലങ്ങളിൽ ഇത്തരം സംഘടനകൾ വിദ്യാഭ്യാസരംഗത്തും സാമൂഹികസേവന രംഗത്തും മറ്റും കേന്ദ്രീകരിച്ചു നടത്തുന്ന പ്രവർത്തനങ്ങളിൽ യുഡിഎഫ് സഹകരിക്കാറുണ്ട്. അത് തുടരുക തന്നെ ചെയ്യും. യുഡിഎഫിൽ ഒരു പ്രശ്നവും ഇല്ല. കോൺഗ്രസ് വേറെ, ലീഗ് വേറെ, ഘടക കക്ഷികൾ വേറെ എന്ന ചിന്തയില്ല. ഞങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി ഒരുമിച്ച് പ്രവർത്തിക്കും. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏകോപനത്തിന് പാർലമെന്ററി കമ്മിറ്റികൾക്ക് ചുമതല നൽകി. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. യുഡിഎഫിന് എറ്റവും അനുകൂല സാഹചര്യമാണ് ഇപ്പോഴുള്ളത്’’ – പി.എം.എ സലാം പറഞ്ഞു. English Summary:
UDF\“s Relationship with NSS: UDF Kerala faces no issues with NSS, according to Muslim League\“s PM Salam. He emphasizes the unity within UDF and highlights the favorable conditions for the upcoming local body elections, stressing that constituent parties, including Congress and the League, work together harmoniously. |