search
 Forgot password?
 Register now
search

യുഎസ് വീസ നിഷേധിച്ചു; വിഷാദത്തിലായ വനിത ഡോക്ടർ ജീവനൊടുക്കി

cy520520 2025-11-24 06:20:59 views 798
  



അമരാവതി∙ യുഎസ് വീസ കിട്ടാത്തതിന്റെ പേരിൽ വനിത ഡോക്ടർ ജീവനൊടുക്കി. ആന്ധ്ര പ്രദേശിലെ ഗുണ്ടൂർ ജില്ല സ്വദേശിയായ രോഹിണിയെ (38) ആണ് ഹൈദരാബാദിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിൽനിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ താൻ വിഷാദത്തിലായിരുന്നതിന്റെയും യുഎസ് വീസ നിഷേധിക്കപ്പെട്ടതിന്റെയും വിവരങ്ങൾ യുവതി രേഖപ്പെടുത്തിയിട്ടുണ്ട്.

  • Also Read വിവാഹാഭ്യർഥന നിരസിച്ചു: 19കാരിയുടെ കഴുത്തറത്ത് കൊലപ്പെടുത്തി യുവാവ്, പ്രതിക്കായി തിരച്ചിൽ   


യുഎസിലെ ജോലിക്കായി രോഹിണി കാത്തിരിക്കുകയായിരുന്നെന്നും എന്നാൽ വീസ നിഷേധിക്കപ്പെട്ടതോടെ യുവതി വിഷാദത്തിലായെന്നും രോഹിണിയുടെ അമ്മ ലക്ഷ്മി പറഞ്ഞു. ഹൈദരാബാദിലെ പദ്മ റാവു നഗറിലാണ് രോഹിണി താമസിച്ചിരുന്നത്. ഇന്റേണൽ മെഡിസിനിൽ സ്പെഷലൈസ് ചെയ്യാനായിരുന്നു രോഹിണിയുടെ ആഗ്രഹമെന്നും ലക്ഷ്മി പറഞ്ഞു. 2005–10 കാലയളവിൽ കിർഗിസ്ഥാനിൽ നിന്നാണ് രോഹിണി എംബിബിഎസ് പാസായത്. ഇന്ത്യയിൽ ജോലി ചെയ്യാൻ  പറഞ്ഞെങ്കിലും യുഎസിൽ ജോലി ഭാരം കുറവും വരുമാനം കൂടുതലുമാണെന്നു പറഞ്ഞാണ് മകൾ വിദേശത്തു പോകാൻ തീരുമാനിച്ചതെന്നും ലക്ഷ്മി പറഞ്ഞു.

  • Also Read പ്രതിവർഷം ജീവനൊടുക്കുന്നത് നാൽപതോളം പൊലീസുകാർ; നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...   


കതകിൽ മുട്ടി വിളിച്ചിട്ടും പ്രതികരണമില്ലാത്തതോടെ വീട്ടുജോലിക്കാരിയാണ് രോഹിണിയുടെ കുടുംബത്തെ വിവരമറിയിച്ചത്. കുടുംബാംഗങ്ങളെത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അമിതമായി ഉറക്കഗുളിക കഴിക്കുകയോ കുത്തിവയ്പെടുക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.  
    

  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • ഓരോ രണ്ടര മണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്ന രാജ്യം: നൂറുകണക്കിന് ലൈംഗിക കുറ്റകൃത്യങ്ങൾ: മോദിയും ട്രംപുമല്ല, ജി20യിൽ ഇത്തവണ ശ്രദ്ധാകേന്ദ്രം ‘പർപ്പിൾ’
      

         
    •   
         
    •   
        
       
  • ഒരു തുള്ളി രക്തം ചിന്താതെ പാക്കിസ്ഥാനിൽ ‘നിശ്ശബ്ദ സൈനിക അട്ടിമറി’; എല്ലാം ഒപ്പിട്ട് സർദാരി; ഇനി അസിം പറയും സുപ്രീംകോടതി വരെ കേൾക്കും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Woman Doctor dies by suicide over Visa Rejection: Female doctor, Rohini, die by suicide after her US visa was denied. Family members found her after she reportedly fell into depression due to the visa rejection.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153653

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com