ഇന്ത്യ ഹിന്ദു രാഷ്ട്രം, അധിനിവേശത്തിന്റെ നാളുകൾ കഴിഞ്ഞു, രാമക്ഷേത്രത്തിനു മുകളിൽ പതാക ഉയർത്തി: മോഹൻ ഭാഗവത്

deltin33 2025-11-24 13:21:06 views 619
  



ലക്നൗ ∙ ഇന്ത്യ ഹിന്ദു രാഷ്ട്രവും ഹിന്ദു സമൂഹവുമാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ലക്നൗവിൽ നടന്ന ദിവ്യഗീത പ്രേരണ ഉത്സവത്തിലായിരുന്നു മോഹൻ ഭാഗവതിന്റെ പരാമർശം. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ പങ്കെടുത്തിരുന്നു.  

‘‘ഇന്ത്യ ഒരുകാലത്ത് വിശ്വ ഗുരു ആയിരുന്നു. എന്നാൽ അധിനിവേശങ്ങൾ ക്ഷേത്രങ്ങളെ നശിപ്പിച്ചു. നിർബന്ധിത മതപരിവർത്തനം ഉൾപ്പെടെയുള്ളവ രാജ്യത്തെ അടിമത്തത്തിലേക്ക് തള്ളിവിട്ടു. അധിനിവേശത്തിന്റെ നാളുകൾ കഴിഞ്ഞു. ഇപ്പോൾ നമ്മൾ രാമക്ഷേത്രത്തിനു മുകളിൽ പതാക ഉയർത്തി. നൂറ്റാണ്ടുകളുടെ അടിച്ചമർത്തലുകൾക്കിടയിലും ഇന്ത്യയുടെ സാംസ്കാരിക സ്വത്വം അതിജീവിച്ചു. ലോകത്തെക്കുറിച്ചുള്ള എല്ലാ പാരമ്പര്യങ്ങളുടെയും അറിവിന്റെയും സാരാംശം ഭഗവാൻ വ്യാസൻ ഗീതയിലെ 700 ശ്ലോകങ്ങളിലൂടെ നൽകിയിട്ടുണ്ട്. ആയിരം വർഷങ്ങൾക്ക് മുൻപു നടന്ന തരത്തിലുള്ള യുദ്ധങ്ങൾ ഇന്നും നടക്കുന്നുണ്ട്. കുറ്റകൃത്യങ്ങളും അത്യാഗ്രഹവും അതേപടി നിലനിൽക്കുന്നു.

  • Also Read ‘ബിഹാറിൽ കൃത്രിമം നടന്നു, ആരോപണം ശരിവയ്ക്കാൻ തെളിവുകളില്ല, പരാജയം തകർത്തുകളഞ്ഞു’   


ഭഗവത് ഗീത എല്ലാ യുഗങ്ങളിലും സാഹചര്യങ്ങളിലും വ്യക്തതയും മാർഗനിർദേശവും നൽകുന്നു. ഒരാൾ ഗീതയെ അതിന്റെ യഥാർഥ രൂപത്തിൽ വായിക്കുകയും അത് ആഴത്തിൽ മനസിലാക്കുകയും വേണം. അപ്പോൾ എല്ലാം വ്യക്തമാകും. ഗീതയുടെ ഒരു പ്രത്യേക ഗുണം, നിങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം, നിങ്ങളുടെ നിലവിലെ സാഹചര്യത്തിനു പ്രസക്തമായ പുതിയ എന്തെങ്കിലും കണ്ടെത്തുന്നു എന്നതാണ്.  

  • Also Read ബിഹാറിൽ ഇടതും വല്ലാതെ മെലിഞ്ഞു; ‘തല’യുടെ പിൻഗാമിയാവാൻ സഞ്ജു; ഡിജിറ്റൽ സ്വർണം സുരക്ഷിതമോ? ടോപ് 5 പ്രീമിയം   

    

  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
      

         
    •   
         
    •   
        
       
  • വൃക്കകള്‍ തകർന്ന് ജനം: കേരളത്തിന്റെ അയൽ സംസ്ഥാന ഗ്രാമത്തിലെ മഹാമാരി: കാറ്റോ വെള്ളമോ? എങ്ങനെയാണീ അജ്ഞാതരോഗം പടരുന്നത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പ്രശ്നങ്ങളിൽ നിന്ന് ഓടിപ്പോകാൻ അല്ല ഭഗവാൻ കൃഷ്ണൻ വ്യക്തികളെ പഠിപ്പിക്കുന്നത്. മറിച്ച് ഉറച്ചുനിൽക്കാനും അവയെ നേരിടാനുമാണ്.

ഭൗതിക അഭിവൃദ്ധി വർധിച്ചുവരുന്നുണ്ടെങ്കിലും, സമൂഹത്തിൽ ധാർമികത, സമാധാനം, സംതൃപ്തി എന്നിവയുടെ അഭാവമുണ്ട്’’ – മോഹൻ ഭാഗവത് പറഞ്ഞു. English Summary:
Mohan Bhagwat\“s state that India is a Hindu nation and society: He emphasized the resilience of India\“s cultural identity and the timeless relevance of the Bhagavad Gita. The RSS chief addressed moral decline in society despite material progress.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
322304

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.