search
 Forgot password?
 Register now
search

മാലിന്യപ്രശ്നം പരിഹരിച്ചില്ല; ഉദ്ഘാടനത്തിന് എത്തിയ കൂത്തുപറമ്പ് എംഎൽഎയെ കയ്യേറ്റം ചെയ്ത് നാട്ടുകാർ

deltin33 2025-10-2 20:50:54 views 1300
  



കണ്ണൂർ∙ അങ്കണവാടിയുടെ ഉദ്ഘാടനത്തിനെത്തിയ കൂത്തുപറമ്പ് എംഎൽഎ കെ.പി.മോഹനനു നേരെ കയ്യേറ്റം. കണ്ണൂർ കരിയാടു വച്ചാണ് സംഭവം. പ്രദേശത്തെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുകയായിരുന്ന നാട്ടുകാർ ചേർന്നാണ് എംഎൽഎയെ കയ്യേറ്റം ചെയ്തത്. ഇന്നു രാവിലെയാണ് സംഭവം.  


കരിയാട്ടെ അങ്കണവാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎൽഎ. ഇവിടേക്കു വരുന്നതിനിടെയാണ് പ്രദേശത്തെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുകയായിരുന്നവർ എംഎൽഎയെ തടഞ്ഞത്. മാലിന്യപ്രശ്നം പരിഹരിക്കാത്തതിനാൽ ഒരു വർഷത്തോളമായി സമരസമിതി പ്രതിഷേധത്തിലാണ്.

സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രതിഷേധക്കാർ എംഎൽഎയുടെ വാഹനം വഴിയിൽ തടയുകയായിരുന്നു. തുടർന്ന് ഉദ്ഘാടനം നടക്കുന്ന സ്ഥലത്തേക്ക് നടന്നു പോകാൻ ഒരുങ്ങിയ എംഎൽഎയെ പ്രതിഷേധക്കാർ പിടിച്ചുതള്ളുകയും ഷർട്ടിൽപിടിച്ചു വലിക്കുകയുമായിരുന്നു. English Summary:
MLA Assaulted in Kannur: Kuthuparamba MLA Assaulted during a protest over garbage issues in Kannur. The incident occurred during the inauguration of an Anganwadi, where locals confronted and physically attacked the MLA due to unresolved grievances related to waste management.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com